പരീക്ഷിക്കപ്പെട്ട ദിനത്തിൽ കളി കൈവിടാതെ ഇന്ത്യ. ആസ്ട്രേലിയക്കെതിരായ ഏകദിന പരമ ്പരയിലെ രണ്ടാം മത്സരത്തിൽ ഒമ്പതു റൺസിെൻറ വിജയവുമായി ഇന്ത്യ 2-0ത്തിന് മുന്നിൽ. ടോ സ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ധീരോദാത്തമായ സെഞ്ച്വറിയുടെ ബലത്തിൽ (120 പന്തിൽ 116) 250 റൺസെടുത്ത് പുറത്തായപ്പോൾ ഒാസീ സിെൻറ മറുപടി ബാറ്റിങ്ങിനെ 49.3 ഒാവറിൽ 242ന് ചുരുട്ടിക്കെട്ടി. ആതിഥേയരുടെ മധ്യനിര ശീട്ടുകൊട്ടാരംപോലെ തകർന്നപ്പോൾ നെടുന്തൂണായി നിലയുറപ്പിച്ച കോഹ്ലിക്കാണ് ജയത്തിെൻറ ക്രെഡിറ്റ്.
ക്യാപ്റ്റനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ വിജയ് ശങ്കർ ബൗളിങ്ങിലും തിളങ്ങി ഇൗ ദിനം തേൻറതുകൂടിയാക്കി മാറ്റി. 41 പന്തിൽ 46 റൺസും ആസ്ട്രേലിയയുടെ അവസാന ഒാവറിൽ രണ്ടു വിക്കറ്റും അദ്ദേഹം വീഴ്ത്തി. മാർകസ് സ്റ്റോയിണിസ് (52), പീറ്റർ ഹാൻഡ്സ്കോമ്പ് (48), ഒാപണർമാരായ ആരോൺ ഫിഞ്ച് (37), ഉസ്മാൻ ഖ്വാജ (38) എന്നിവരുടെ മികവിൽ ഒാസീസ് വിജയത്തിലേക്ക് അടുത്തപ്പോൾ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യൻ ബൗളർമാർ കളി തിരിച്ചുപിടിച്ചത്. കുൽദീപ് യാദവ് മൂന്നും ബുംറ, വിജയ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് വീഴ്ത്തിയും മികച്ച റൺഒൗട്ട് ഒരുക്കിയും ജദേജയും തിളങ്ങി. ഏകദിനത്തിൽ വിരാട് കോഹ്ലിയുടെ 40ാം സെഞ്ച്വറിയാണിത്. ഇന്ത്യൻ ടീമിെൻറ ചരിത്രത്തിലെ 500ാം ഏകദിന വിജയവും.
വിരാടം കോഹ്ലി
ഒരു വശത്ത് വിക്കറ്റ് വീഴുേമ്പാൾ പതറാതെ പിടിച്ചുനിന്ന് തെൻറ 40ാം ഏകദിന സെഞ്ച്വറി പടുത്തുയർത്തിയ വിരാട് കോഹ്ലിയുടെ വിജയമായിരുന്നു നാഗ്പുരിലെ വിദർഭ സ്റ്റേഡിയത്തിൽ കണ്ടത്.
വിക്കറ്റ് വീഴ്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പാറ്റ് കമ്മിൻസ് എറിഞ്ഞ ഒാപണിങ് ഒാവറിലെ അവസാന പന്തിൽ രോഹിത് ശർമ തേഡ്മാനിൽ നിന്ന ആഡം സാംപക്ക് പിടികൊടുത്തപ്പോൾ തുടങ്ങി ഇന്ത്യയുടെ വിക്കറ്റ് വീഴ്ച. സ്കോർബോർഡിന് ഇളക്കംതട്ടുംമുേമ്പ ഒാപണിങ് തകർന്നു. രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം ഒന്നിച്ച വിരാട് കോഹ്ലി മനോഹരമായ ഷോട്ടുകളിലൂടെ തെൻറ ക്ലാസ് പ്രകടിപ്പിച്ച് ക്രീസിൽ നങ്കൂരമിട്ടു. കോൾടർനീലിനെ ബൗണ്ടറി പറത്തി ധവാൻ ഒന്നാം വിക്കറ്റിെൻറ ടെൻഷൻ അകറ്റി. കോഹ്ലി സൂക്ഷ്മതയോടെ മാത്രം ബാറ്റ് വീശിയപ്പോൾ തുടർ ബൗണ്ടറികളിലൂടെ ധവാൻ സ്കോർ ബോർഡ് ചലിപ്പിച്ചു. കമ്മിൻസ് എറിഞ്ഞ അഞ്ചാം ഒാവറിൽ സൂപ്പർ ബാക്ഫൂട്ട്ഡ്രൈവിലൂടെ അദ്ദേഹം നിലയുറപ്പിച്ചു.
തൊട്ടുപിന്നാലെ കോഹ്ലി സിംഗ്ളും ഡബ്ളുമായി താളം കണ്ടെത്തിയെങ്കിലും മാക്സ്വെല്ലിെൻറ പന്തിൽ ധവാൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അമ്പയർ നോട്ടൗട്ട് വിധിച്ചെങ്കിലും റിവ്യൂ ചെയ്ത് ഫിഞ്ച് ഇന്ത്യൻ ഒാപണറെ മടക്കി. മെരുങ്ങാൻ മടിച്ച പിച്ചിൽ മോശം പന്തുകളെ മാത്രം ശിക്ഷിച്ചായിരുന്നു കോഹ്ലിയുടെ സ്കോറിങ്. ഇതിനിടെ അമ്പാട്ടി റായുഡു (18) സ്ട്രൈക്ക് നൽകിയെങ്കിലും വൈകാതെ മടങ്ങി. നാലാം വിക്കറ്റിൽ വിജയ് ശങ്കറും കോഹ്ലിയും ചേർന്ന പോരാട്ടമാണ് ഇന്ത്യൻ ഇന്നിങ്സിെൻറ നെട്ടല്ലായത്. 55 പന്തിൽ ക്യാപ്റ്റൻ അർധസെഞ്ച്വറി തികച്ചു. വിജയ് ശങ്കറും അടിച്ചുകളിക്കാനുള്ള മൂഡിലായിരുന്നു. ബൗണ്ടറിയും ഡബ്ളുമായി യുവതാരം കോഹ്ലിയേക്കാൾ കേമനായി. എന്നാൽ, ഇതിനിടെ നിർഭാഗ്യകരമായ പുറത്താവലുമുണ്ടായി. 41 പന്തിൽ 46 റൺസെടുത്തിരിക്കെ കോഹ്ലിയുടെ ഷോട്ട് ബൗളറായ സാംപയുടെ വിരലിൽ തട്ടി സ്റ്റംപിൽ പതിച്ചു. മികച്ചൊരു ഇന്നിങ്സിന് അപ്രതീക്ഷിത വീഴ്ച. പിന്നീട് വിക്കറ്റ് വീഴ്ചയാണ് കണ്ടത്. കേദാർ ജാദവ് (11), എം.എസ്. ധോണി (0), രവീന്ദ്ര ജദേജ (21) എന്നീ വാലറ്റക്കാരെ കൂട്ടുപിടിച്ച് കോഹ്ലി ടീം ടോട്ടൽ 240 കടത്തി. ഒടുവിൽ 48ാം ഒാവറിലാണ് സമ്മർദങ്ങളെ അതിജീവിച്ച ഇന്നിങ്സ് അവസാനിച്ചത്. കുൽദീപ് യാദവും (3) ബുംറയും (0) മടങ്ങിയതോടെ 48.2 ഒാവറിൽ ഇന്ത്യ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.