മുംബൈ: ടീമിലെ മുഴുവൻ ബാറ്റ്സ്മാന്മാരും പൂജ്യത്തിന് പുറത്താകുന്ന അപൂർവ സംഭവത്ത ിന് മുംബൈ വേദിയായി. അണ്ടർ 16 ഹാരിസ് ഷീൽഡ് മത്സരത്തിലാണ് മുംബൈയിലെ ചിൽഡ്രൻസ് വെൽ ഫെയർ സെൻട്രൽ സ്കൂൾ ആരും ആഗ്രഹിക്കാത്ത റെക്കോഡിന് ഉടമകളായത്. ബൊറിവാലിയിലെ സ് വാമി വിവേകാനന്ദ് ഇൻറർനാഷനൽ സ്കൂളിെനതിരെയായിരുന്നു മത്സരം.
ബാറ്റ്സ്മാന്മാർക്ക് ആർക്കും സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും വിവേകാനന്ദ് സ്കൂൾ ബൗളർമാർ നോബാളും ബൈയുമായി ഏഴു റൺസ് നൽകിയതിനാൽ ടീം മൊത്തം ‘ഡക്ക്’ ആകുക എന്ന നാണക്കേട് ഒഴിവായി. ഹാരിസ് ഷീൽഡ് ടൂർണമെൻറിെൻറ 126 വർഷത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് വിവേകാനന്ദ് സ്കൂൾ സ്വന്തമാക്കിയത്.
134 പന്തിൽ ഏഴു സിക്സും 56 േഫാറും അടക്കം 338 റൺെസടുത്ത മീറ്റ് മായേക്കാറിെൻറ മികവിൽ 45 ഓവറിൽ നാലു വിക്കറ്റിന് 761 റൺസെടുത്ത വിവേകാനന്ദ് സ്കൂളിന് മറുപടിയായി ചിൽഡ്രൻസ് വെൽഫെയർ സ്കൂൾ ഏഴു റൺസിന് പുറത്തായി. 754 റൺസിെൻറ വമ്പൻ വിജയമാണ് വിവേകാനന്ദ് സ്കൂൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.