ക്രൈസ്റ്റ് ചർച്ചിലെ ന്യൂസിലൻഡ് ക്രിക്കറ്റ് അസോസിയേഷൻ ആസ്ഥാനത്തേക്ക് ലോക കി രീടങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. 2000ത്തിൽ സ്വന്തമാക്കിയ െഎ.സി.സി നോക്കൗട്ട് ട്രേ ാഫി മാത്രമാണ് പേരിനെങ്കിലും അലമാരയിലിരുന്ന് തിളങ്ങുന്നത്. പക്ഷേ, ക്രിക്കറ്റ് പ് രേമികളുടെ ഹൃദയവുമായി കിവികൾ പലകുറി ന്യൂസിലൻഡിലേക്ക് പറന്നിട്ടുണ്ട്. ഏകദിനത ്തിലെ നടപ്പുരീതികൾ പൊളിച്ചെഴുതിയ 1992ലെ മാർട്ടിൻ ക്രോയുടെ സംഘത്തെ എങ്ങനെ മറക്കാന ാകും?
ആദ്യ ലോകകപ്പു മുതൽ സ്ഥിരസാന്നിധ്യമായ കിവികൾ സെമിഫൈനൽ സ്പെഷലിസ്റ്റു കളായാണ് അറിയപ്പെടുന്നത്. ആറു തവണയാണ് സെമിഫൈനൽ കടമ്പയിലുടക്കി കിവികളുടെ മേ ാഹങ്ങൾ ഉടഞ്ഞത്. 2015ൽ തങ്ങൾ കൂടി ആതിഥ്യമരുളിയ ലോകകപ്പിൽ തകർപ്പൻ ഫോമിലായിരുന് നു കിവികൾ. ബാറ്റിങ്ങിൽ ഗുപ്റ്റിലും മക്കല്ലവും, ബൗളിങ്ങിൽ ബോൾട്ടും മുന്നിൽനിന്നു നയിച്ചപ്പോൾ ആദ്യമായി കലാശപ്പോരാട്ടത്തിലിടം നേടി. അപരാജിതരായി കുതിച്ചിരുന്ന കിവികൾ ഫൈനലിൽ കളിമറന്നു.
പരമ്പരാഗത വൈരികളായ ആസ്ട്രേലിയ അഞ്ചാം കിരീടവുമായി പട്ടാഭിഷേകം നടത്തിയപ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനായിരുന്നു കിവികളുടെ യോഗം. എങ്കിലും നാട്ടിൽ തിരിച്ചെത്തിയ കിവികളെ കരഘോഷത്തോടെയാണ് നാട്ടുകാർ വരവേറ്റത്. ഗ്രൂപ് ഘട്ടത്തിൽ ആസ്ട്രേലിയയുമായും സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയുമായും നേടിയ വീറുറ്റ ജയങ്ങൾക്കുള്ള ൈകയടിയായിരുന്നു അത്. പതിവുപോലെ സന്തുലിത ടീമുമായാണ് കിവികൾ ഇംഗ്ലണ്ടിൽ ഇത്തവണ പോരിനിറങ്ങുന്നത്.
ടീം സന്തുലിതം
ടീം ലൈനപ്പ് വിലയിരുത്തുകയാണെങ്കിൽ ലോകകപ്പിനെത്തുന്നവരിൽ ഏറ്റവും സന്തുലിതമെന്ന് വിളിക്കാവുന്ന ടീമുകളിലൊന്നാണ് ന്യൂസിലൻഡ്. കഴിഞ്ഞലോകകപ്പിലെ ടോപ്സ്കോററും കൂറ്റനടിക്കാരനുമായ മാർട്ടിൻ ഗുപ്റ്റിലിനൊപ്പം ഒാപണറായിറങ്ങാൻ കോളിൻ മൺറോക്കാണ് സാധ്യത. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങുന്നത് നായകൻ കെയ്ൻ വില്യംസണാണ്. മോശം ഫോമിലുള്ള വില്യംസൺ ലോകകപ്പിനുമുമ്പ് താളം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. നാലാം നമ്പറിൽ ക്രീസിലിറങ്ങുന്നത് തകർപ്പൻ ഫോമിലുള്ള റോസ് ടെയ്ലറാണ്.
നാലാം ലോകകപ്പിനിറങ്ങുന്ന ടെയ്ലറുടെ അനുഭവ സമ്പത്ത് ടീമിന് ശരിക്കും മുതൽക്കൂട്ടാകും. ടോം ലാതം, കോളിൻ മൺറോ, ജിമ്മി നീഷാം, മിച്ചൽ സാൻറ്നർ, കോളിൻ ടെ ഗ്രാൻഡ്ഹോം, ഹെൻട്രി നിക്കോൾസ് തുടങ്ങിയവരും ബാറ്റിങ്ങിൽ ബലമേകും. പരിചയസമ്പത്തും വേഗവുമുള്ള പേസ് ഡിപ്പാർട്മെൻറാണ് കിവികളുടെ കരുത്ത്. ട്രെൻറ് ബോൾട്ട്, ടിം സൗത്തി, മാറ്റ് ഹെൻട്രി, ലോക്കീ ഫെർഗൂസൺ എന്നിവരിൽ മൂന്നു പേർക്കാകും പേസ് ബൗളിങ്ങിലെ ചുമതല. കോളിൻ െട ഗ്രാൻഡ് ഹോം, കോളിൻ മൺറോ തുടങ്ങിയവർ മധ്യ ഒാവറുകളിൽ പന്ത് കൈയിലെടുത്തേക്കും.
ഒൗൾറൗണ്ടർ മിച്ചൽ സാൻറ്നർക്കൊപ്പം സ്പെഷലിസ്റ്റ് സ്പിന്നറായി ഇഷ് സോഥിയെയും ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാതമിന് പരിക്കേറ്റത് ആശങ്കയുണർത്തുന്നുണ്ടെങ്കിലും ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. വിക്കറ്റ്കീപ്പറായി ടോം ബ്ലണ്ടൽ കൂടി 15 അംഗ ടീമിലുണ്ട്.
ഫേവറിറ്റുകളല്ല, എഴുതിത്തള്ളാനുമാകില്ല
2015 ലോകകപ്പിലെ മികച്ച പ്രകടനം തുടരാൻ കിവികൾക്കായിട്ടില്ല. പതിറ്റാണ്ടിലേറെക്കാലം തങ്ങളുടെ ഇന്ധനമായിരുന്ന ബ്രണ്ടൻ മക്കല്ലം, ഡാനിയൽ വെേട്ടാറി തുടങ്ങിയവരുെട ശൂന്യത ഇപ്പോഴും അവശേഷിക്കുന്നു. 2017ചാമ്പ്യൻസ്ട്രോഫിയിൽ ആദ്യമേ പുറത്തായ കിവികൾ തുടർന്നുള്ള പരമ്പരകളിൽ ഇന്ത്യയും ഇംഗ്ലണ്ടുമടക്കമുള്ള കരുത്തർക്ക് മുന്നിൽ മുട്ടുമടക്കി.
എന്നാൽ, ദുർബലരായ ശ്രീലങ്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് തുടങ്ങിയവരെെയല്ലാം ആധികാരികമായി തുരത്തി. ബ്രണ്ടൻ മക്കല്ലത്തിനു പകരക്കാരനായി നായകവേഷം അണിഞ്ഞ കെയ്ൻ വില്യംസണിെൻറ കീഴിൽ കളത്തിലിറങ്ങിയ കിവികൾ 34 മത്സരങ്ങൾ വിജയിച്ചപ്പോൾ 29 എണ്ണത്തിൽ തോൽവിയറിഞ്ഞു. എങ്കിലും പോരാട്ടവീര്യവും ചുറുചുറുക്കുമുള്ള കെയ്ൻ വില്യംസണിെൻറ ക്യാപ്റ്റൻസിയിൽ കിവികൾക്ക് ഏറെ പ്രതീക്ഷയുണ്ട്.
ഗ്രൂപ് മത്സരങ്ങളില്ലാതെ എല്ലാടീമുകളും നേരിേട്ടറ്റുമുട്ടുന്ന ലോകകപ്പിൽ ശരാശരി പ്രകടനംകൊണ്ട് മാത്രം മുന്നേറാനാകില്ലെന്ന് കിവികൾക്ക് നന്നായറിയാം. ഇന്ത്യയടക്കമുള്ള വമ്പൻ ടീമുകൾക്കെതിരെ കിവികൾ കാത്തുവെച്ച അസ്ത്രങ്ങൾ എന്തൊക്കെയെന്ന് കണ്ടറിയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.