ബൽഗ്രേഡ്: സീസണിൽ കാര്യമായ ഫോം കണ്ടെത്താനാവാതെ നിരാശയിലായ ടെന്നിസ് താരം നൊവാക് ദ്യോകോവിച് ട്രെയ്നിങ് ടീമുമായി വഴിപിരിയുന്നു. ദീർഘകാലം കോച്ചായിരുന്ന മരിയാൻ വാഡയടക്കമുള്ള ട്രെയ്നിങ് ടീമുമായി കരാർ അവസാനിപ്പിക്കുന്നതായി താരം തന്നെ വ്യക്തമാക്കി. പുതിയ പരിശീലക ടീം എത്തുന്നതോെട സീസണിൽ എത്രയും വേഗം ഫോമിലേക്ക് തിരിച്ചുവരാമെന്നാണ് താരം കണക്കുകൂട്ടുന്നത്. മോണ്ടി കാർലോ മാസ്റ്റേഴ്സിൽ ആന്ദ്രേ മുറയോട് തോറ്റ് പുറത്തായിരുന്ന സെർബിയൻ താരം, ജനുവരിയിൽ നടന്ന ആസ്ട്രേലിയൻ ഒാപണിൽ രണ്ടാം റൗണ്ടിൽ തന്നെ പുറത്തായിരുന്നു. നിലവിലെ ടീമുമായുള്ള കരാർ അവസാനിപ്പിക്കുകയാണെന്നും പരസ്പര ധാരണപ്രകാരമാണ് പിരിയുന്നതെന്നും ദ്യോകോവിച് അറിയിച്ചു. 12 തവണ ഗ്രാൻഡ് സ്ലാം ജേതാവായ ദ്യോകോവിച്പുതിയ കോച്ചിങ് ടീമിനെ കുറിച്ച് വിവരം പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.