നേപിയർ: കിവികളെ കൂട്ടക്കശാപ്പ് ചെയ്ത് ന്യൂസിലൻഡ് പര്യടനത്തിന് തുടക്കംകുറി ച്ച ഇന്ത്യ ഇന്ന് രണ്ടാം അങ്കത്തിന്. ആദ്യ ഏകദിനത്തിൽ കുൽദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും മുന്നിൽ പരിഭ്രമിച്ച ന്യൂസിലൻഡിനെ കൂടുതൽ സമ്മർദത്തിലേക്ക് തള്ളിയിട്ട് കളി പിടിക്കാനാണ് ഇന്ത്യയുടെ ഒരുക്കം. ബാറ്റിലും ബൗളിലും ഇന്ത്യ മേധാവിത്വം പുലർത്തിയ കളിയിൽ എട്ടു വിക്കറ്റിനായിരുന്നു കോഹ്ലിപ്പടയുടെ ജയം.
എന്നാൽ, ആ തോൽവിയുടെ നാണക്കേട് മായ്ക്കാനാണ് ന്യൂസിലൻഡിെൻറ തയാറെടുപ്പ്. ആദ്യ ദിവസം ടീമിന് ഒട്ടും ശരിയായിരുന്നില്ലെന്ന് പേസ് ബൗളർ ട്രെൻറ് ബോൾട്ട് പറയുന്നു. ടീം ഇന്ത്യയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. സസ്പെൻഷൻ റദ്ദാക്കപ്പെട്ട ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. മൂന്നാം ഏകദിനത്തിൽ മാത്രമേ താരം ഇടംപിടിക്കാൻ സാധ്യതയുള്ളൂ. രാവിലെ 7.30 മുതലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.