രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം ബാറ്റിങ്ങ്- കോഹ്ലി

പുണെ: കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം ബാറ്റിങ്ങാണ് പുണെയിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യ കാഴ്ചവെച്ചതെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. പിഴവുകൾ കണ്ടെത്തി തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങൾക്ക് എത്തിപ്പിടിക്കാവുന്ന ലക്ഷ്യമായിരുന്നെന്നും ആസ്ട്രേലിയ നന്നായി കളിച്ചെന്നും കോഹ്ലി വ്യക്തമാക്കി. പിച്ചിനെ തങ്ങളേക്കാൾ നന്നായി അവർ ഉപയോഗിച്ചു. മോശപ്പെട്ട രണ്ടു സെഷനുകളാണ് നേരിട്ടതെന്നും ഒാസീസ് അർഹിക്കുന്ന വിജയമാണിതെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. 

സെഞ്ച്വറി നേടി ടീമിൻെറ വിജയത്തിൽ നിർണായക സാന്നിദ്ധ്യമായ ഒാസീസ് നായകൻ സ്റ്റീവ് സ്മിത്ത് വിജയനേട്ടത്തിൽ ബൗളർ കീഫിനെ പ്രശംസിക്കാനാണ് ശ്രമിച്ചത്. മാർച്ച്​ നാലിന്​ ബാംഗ്ലൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇതോടെ ഇന്ത്യക്ക് അഭിമാന പോരാട്ടമായി മാറിയിട്ടുണ്ട്. ക്യാപ്റ്റനായ ശേഷം കോഹ്ലിക്ക് വ്യക്തിപരമായി ഏറെ വേദന നൽകുന്ന തോൽവി കൂടിയായി ഇത്. 


 

Tags:    
News Summary - Our Worst Batting Display In Last 2 Years, Says Virat Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.