ബ്രിസ്ബേന്: ഗാബയിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിനു മുമ്പുള്ള പരിശീലന സെഷനിൽ പാക് താരങ്ങളായ വഹാബ് റിയാസും യാസിർ ഷായും തല്ലുകൂടി. ബുധനാഴ്ച പാക് ടീം പരിശീലനത്തിൻെറ ഭാഗമായി ഭാഗമായി ഫുട്ബോൾ കളിക്കുമ്പോഴായിരുന്നു സംഭവം.
പുറംവേദനയുമായി സൈഡ് ലൈനിൽ നിൽക്കുകയായിരുന്നു ഷാ, മത്സരത്തിനിടെ വഹാബ് റിയാസ് കാല് വെച്ച് വീഴ്ത്താൻ ശ്രമിച്ചതോടെയാണ് ദേഷ്യക്കാരനായത്. തുടർന്ന് വഹാബ് റിയാസിൻെറ നെഞ്ചിൽ കൈ വെച്ച് അദ്ദേഹത്തെ തള്ളുകയായിരുന്നു. കോച്ച് മിക്കി ആർതർ ഇടപെട്ട് രംഗം ശാന്തമാക്കി ഇരുവരെയും പരിശീലന സെഷനിൽ നിന്നും പുറത്താക്കി.
എന്നാൽ അത്ര ഗുരുതരമായ സംഭവമല്ല ഇതെന്നും രണ്ടും പേരും പരസ്പരം മാപ്പു പറഞ്ഞതായും ടീം വക്താവ് വ്യക്തമാക്കി. പിന്നീട് ഇരുവരും ഒരുമിച്ചുള്ള ഒരു വിഡിയോയും പുറത്തുവിട്ടു.
We are very good friends. @WahabViki & @Shah64Y #AUSvPAK pic.twitter.com/Wgfpdd7OLF
— Irshad Ali (@irshadaajnews) December 14, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.