2 ദിനവും 10 വിക്കറ്റുമുണ്ടായിട്ടും പാകിസ്​താന്​ 137 റൺസ്​ നേടാനായില്ല; ന്യൂസിലൻഡിന്​ നാല്​ റൺസ്​ ജയം

അബൂദബി: ഇങ്ങനെയൊക്കെ തോൽക്കാൻ പാകിസ്​താന്​ മാത്രമേ കഴിയൂ. എതിരാളികൾ പോലും കളികൈവി​െട്ടന്ന്​ ഉറപ്പിച്ച്​ മാനസികമായി കീഴടങ്ങിയപ്പോൾ പാകിസ്​താൻ ഏവരെയും അമ്പരപ്പിച്ചു. രണ്ടു ദിവസവും 10 വിക്കറ്റും ബാക്കിയുണ്ടായിട്ടും 137 റൺസ്​ എന്ന ലക്ഷ്യത്തിനു മുന്നിൽ അവർ കളി മറന്നു. ഒടുവിൽ, ന്യൂസിലൻഡിന്​ ലോട്ടറി പോലൊരു നാലു റൺസി​​െൻറ ടെസ്​റ്റ്​ വിജയം.


ഏകദിന-ട്വൻറി20 പരമ്പരക്കു പിന്നാലെ നടന്ന ഒന്നാം ടെസ്​റ്റി​​െൻറ നാലാം ദിനത്തിലാണ്​ നാടകീയ രംഗങ്ങൾ. ഒന്നാം ഇന്നിങ്​സിൽ 74 റൺസ്​ ലീഡ്​ നേടിയ പാകിസ്​താന്​ രണ്ടാം ഇന്നിങ്​സിൽ ജയിക്കാൻ വേണ്ടത്​ വെറും 175 റൺസ്​ മാത്രമായിരുന്നു. വിക്കറ്റൊന്നും നഷ്​ടമാവാതെ 37 റൺസ്​ എന്നനിലയിൽ ഞായറാഴ്​ച കളി പിരിഞ്ഞവർ നാലാം ദിനമായ തിങ്കളാഴ്​ച 10​ വിക്കറ്റ്​ കൈയിലിരിക്കെ വേണ്ടിയിരുന്നത്​ വെറും 138 റൺസ്​ മാത്രം. എന്നാൽ, എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വിധം പാകിസ്​താൻ കൂപ്പുകുത്തി.


ഒരുവശത്ത്​ വിക്കറ്റ്​ വീഴു​േമ്പാഴും മൂന്നാമനായി ക്രീസിലെത്തി പിടിച്ചു നിന്ന അസ്​ഹർ അലി പത്താമനായി പുറത്തായതോടെ കിവികൾ വിജയമാഘോഷിച്ചു. അസ്​ഹർ (65) ആണ്​ ടോപ്​ സ്​കോറർ. ആസാദ്​ ഷഫീഖും (45) പൊരുതിനോക്കി. ജയിക്കാൻ നിസ്സാര റൺസ്​ ബാക്കിനിൽക്കെ വാല​റ്റത്തെ നാലുപേർ പൂജ്യത്തിനാണ്​ മടങ്ങിയത്​. അരങ്ങേറ്റത്തിൽ അഞ്ചു വിക്കറ്റ്​ വീഴ്​ത്തിയ ഇന്ത്യൻ വംശജനായ സ്​പിന്നർ അജാസ്​ പ​േട്ടൽ തുടക്കം ഗംഭീരമാക്കി.

Tags:    
News Summary - Pakistan v New Zealand, 1st Test, Abu Dhabi- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.