ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹറിെൻറ ടെലിവിഷൻ പരിപാടിയിൽ വിവാദ പരാമർശ ങ്ങൾ നടത്തി പുലിവാലുപിടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യയും കെ.എ ൽ. രാഹുലും സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഇരുവരുടെയും കരിയറിന് വിലങ്ങ് തടിയാകാത്തവിധം നടപടിയെടുക ്കാനാണ് ബി.സി.സി.െഎ തീരുമാനിച്ചിട്ടുള്ളതെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് അറിയിച്ചു.
ഇരുവരും മാപ്പ് പറഞ്ഞെങ്കിലും തുടരന്വേഷണത്തിന് ഒാംബുഡ്സ്മാനെ നിയമിക്കാനായി പ്രത്യേക ജനറൽ മീറ്റിങ് വിളിക്കണമെന്ന് ബി.സി.സി.െഎ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ് റായ്യുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യം.
‘കോഫി വിത്ത് കരൺ’ പരിപാടിയിൽ പെങ്കടുത്ത ഹാർദിക് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് വിവാദമായത്. പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇൗ മാസം ആറിന് ‘സ്റ്റാർ വേൾഡ്’ ചാനൽ പുറത്തുവിട്ട ഷോയിലായിരുന്നു വിവാദ പരാമർശങ്ങൾ. വ്യക്തി, കുടുംബ വിശേഷങ്ങളും സ്ത്രീവിഷയങ്ങളെയും കുറിച്ചുള്ള സംസാരമാണ് അതിരുവിട്ടത്.
ഇതിനിടെ ഇരുവരെയും നാട്ടിലേക്ക് പറഞ്ഞയക്കാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. 82 വർഷത്തിനിടെ രണ്ടേ രണ്ട് തവണയാണ് വിദേശ പര്യടനത്തിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ നാട്ടിലേക്ക് മടക്കി അയച്ചിട്ടുള്ളത്. 1936ൽ ലാലാ അമർനാഥിനെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും പറഞ്ഞയച്ചതാണ് ഇതിനു മുമ്പത്തേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.