കൊൽക്കത്ത: തുടർതോൽവിയിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മോചനമില്ല. സ്വന്തം തട്ടകത്തിൽ അവസാന സ് ഥാനക്കാരായ രാജസ്ഥാൻ റോയൽസിനോടും തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ മൂന്ന് വിക്കറ്റിന് തോൽപ ിച്ച് രാജസ്ഥാൻ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തികിെൻറ (50 പന്തിൽ 96* ) വെടിക്കെട്ടിന്, റിയാൻ പരാഗിെൻറ (31 പന്തിൽ 47) നേതൃത്വത്തിലാണ് രാജസ്ഥാൻ തിരിച്ചടിച്ചത്. ഇതോടെ പ്ലേഒാഫിനുള്ള നേരിയ സാധ്യത സ്മിത്തും കൂട്ടരും നിലനിർത്തി. കൊൽക്കത്തയുടെ തുടർച്ചയായ ആറാം തോൽവിയാണിത്.
സ്കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 176/6, രാജസ്ഥാൻ റോയൽസ് 177/7(19.2 ഒാവർ).
വലിയ വിജയലക്ഷ്യത്തിലേക്ക് അജിൻക്യ രഹാനെ(34), സഞ്ജു വി സാംസൺ (22), സ്റ്റീവ് സ്മിത്ത് (2), ബെൻ സ്റ്റോക്സ് (11) എന്നിവർ ആയുധംെവച്ച് കീഴടങ്ങിയെങ്കിലും തളരാതെ കളിച്ച റിയാൻ പരാഗ് (47) രാജസ്ഥാെൻറ വിജയശിൽപിയായി. അവസാന ഒാവറിൽ സിക്സും ഫോറും പറത്തി േജാഫ്ര ആർച്ചറും (27*) രാജസ്ഥാെൻറ ഹീറോയായി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കൊൽക്കത്തയെ ബാറ്റിങ്ങിന് വിളിക്കുകയായിരുന്നു. സ്മിത്തിെൻറ തീരുമാനം ശരിവെച്ച് രാജസ്ഥാൻ റോയൽസ് ബൗളർമാർ കൊൽക്കത്തയെ തകർത്ത് തുടങ്ങി. വരുൺ ആരോൺ എറിഞ്ഞ ആദ്യ ഒാവറിലെ മൂന്നാം പന്തിൽ ക്രിസ് ലിൻ(0) നിലയുറപ്പിക്കുന്നതിനു മുന്നെ പുറത്ത്. അഞ്ച് ഒാവറിൽ 31 റൺസുമാത്രമാണ് ശുഭ്മാൻ ഗിൽ(14)-നിതീഷ് റാണ(21) സഖ്യത്തിന് അടിച്ചെടുത്ത ഇരുവരും പിന്നാലെ മടങ്ങി. എന്നാൽ, ഒരറ്റത്ത് കാർത്തിക് തളരാതെ ബാറ്റുവീശിയതോടെ കൊൽക്കത്ത സ്കോർ ഉയർന്നു. ഒമ്പത് സിക്സും ഏഴ് േഫാറും പറത്തി 50 പന്തിൽ 97 റൺസെടുത്ത കാർത്തികിെൻറ ഇന്നിങ്സാണ് വൻ തകർച്ചയിൽനിന്ന് കൊൽക്കത്തയെ കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.