മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ആസ്ട്രേലിയക്കെതിരെ നടക്കു ന്ന മോഡൽ ടെസ്റ്റിനുള്ള ഇന്ത്യൻടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ഏകദിനങ്ങളങ്ങിയ പരമ് പരക്ക് രണ്ട് ടീമുകളെയാണ് തെരഞ്ഞെടുത്ത്. ന്യൂസിലൻഡ് പര്യടനത്തിനിടെ നാട്ടിലേക ്ക് മടങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തിയപ്പോൾ ദിനേഷ് കാർത്തി കിനെ ഒഴിവാക്കി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് അവസരം നൽകി. ആദ്യ രണ്ട ് ഏകദിനങ്ങളിൽ ഒരു ടീമും പിന്നീടുള്ള മൂന്നുകളിയിൽ ചില മാറ്റങ്ങളോടെയുമാവും കളിക്കുക. ‘കോഫി വിത് കരൺ’ ടി.വി ഷോയിൽ വിവാദ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് സസ്പെൻഷൻ നേരിട്ട ലോകേഷ് രാഹുൽ ടീമിൽ തിരിച്ചെത്തി. പേസ് ബൗളർ ജസ്പ്രീത് ബുറക്കും ഇടം നൽകി. രണ്ട് ട്വൻറി20 മത്സരങ്ങൾക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. മുംബൈ ഇന്ത്യൻസിെൻറ 21കാരനായ സ്പിന്നർ മായങ്ക് മർകണ്ഡെയാണ് പുതുമുഖം.
ഇന്ത്യ ‘എ’ക്കൊപ്പമുള്ള പ്രകടനമാണ് രാഹുലിന് അവസരം നൽകാൻ പ്രേരിപ്പിച്ചത്. അതേസമയം, അഞ്ച് കളിയിൽനിന്ന് ദിനേഷ് കാർത്തിക് പുറത്തായതോടെ അദ്ദേഹത്തിെൻറ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചുവെന്നുറപ്പിക്കാം. ന്യൂസിലൻഡിെനതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച വിജയ് ശങ്കർ ഒാൾറൗണ്ടർ എന്ന നിലയിൽ സെലക്ടർമാരുടെ പ്രശംസനേടി.
ആദ്യ രണ്ട് ഏകദിനങ്ങളിൽ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ച്, സിദ്ദാർഥ് കൗളിന് ഇടം നൽകി. സ്പിന്നർമാരായ കുൽദീപും യുസ്വേന്ദ്ര ചഹലും ടീമുണ്ട്. ഖലീൽ അഹമ്മദ്, ജയദേവ് ഉനദ്കട് എന്നിവരെ പരിഗണിച്ചില്ല.
2 ട്വൻറി20, 5 ഏകദിനം
അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന ആസ്ട്രേലിയൻ സംഘം 24നും 27നുമായി വിശാഖപട്ടണത്തും ബംഗളൂരുവിലും ട്വൻറി20 കളിക്കും. മാർച്ച് 2( ഹൈദരാബാദ്), 5 (നാഗ്പൂർ), 8 (റാഞ്ചി), 10 (ചണ്ഡിഗഢ്), 13 (ഡൽഹി) എന്നിവിടങ്ങളിലാണ് ഏകദിനങ്ങൾ. മേയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ അവസാന പരമ്പരയാണിത്. അതുകൊണ്ടുതന്നെ ടീം പ്രഖ്യാപനത്തിൽ ഇൗ പരമ്പര നിർണായകമാവും. 12ാം സീസൺ െഎ.പി.എൽ പോരാട്ടത്തന് മാർച്ച് 23നാണ് തുടക്കം കുറിക്കുന്നത്. മേയ് 12നാണ് ഫൈനൽ.
ടീം ഇന്ത്യ
ആദ്യ രണ്ട് ഏകദിനം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, അമ്പാട്ടി രായുഡു, കേദാർ ജാദവ്, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, ഋഷഭ് പന്ത്, സിദ്ദാർഥ് കൗൾ, കെ.എൽ രാഹുൽ.
അവസാന മൂന്ന് ഏകദിനം:
വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, രായുഡു, കേദാർ, എം.എസ് ധോണി, പാണ്ഡ്യ, ബുംറ, ഭുവനേശ്വർ, ചഹൽ, കുൽദീപ്, ഷമി, വിജയ് ശങ്കർ, രാഹുൽ, പന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.