ഇന്ദോർ: രജനീഷ് ഗുർബാനിയുടെ ഹാട്രിക് വിക്കറ്റും വെറ്ററൻ താരം വസീം ജാഫറിെൻറ അർധസെഞ്ച്വറിയുമായി വിദർഭ രഞ്ജി ട്രോഫിയിലെ ആദ്യ ഫൈനലിൽ ലീഡ് പ്രതീക്ഷയിൽ. ഡൽഹിയെ 295 റൺസിന് ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ വിദർഭ രണ്ടാം ദിനം അവസാനിക്കുേമ്പാൾ, നാലിന് 206 എന്ന നിലയിലാണ്. സ്റ്റെെമ്പടുക്കുേമ്പാൾ അർധസെഞ്ച്വറിയുമായി വസീം ജാഫറും(61), അക്ഷയ് വകാരെയുമാണ്(0) ക്രീസിൽ. ലീഡിലേക്കെത്താൻ വിദർഭക്ക് 90 റൺസുകൂടെ വേണം.
ആറിന് 271 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഡൽഹിയെ ഗുർബാനി ഹാട്രിക് നേട്ടത്തോടെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. സെഞ്ച്വറിയുമായി നിലയുറപ്പിച്ച ധ്രുവ് ഷോരി(145), വികാസ് മിശ്ര(7), നവദീപ് സെയ്നി(0) എന്നിവരാണ് ഗുർബാനിയുടെ ഇരകൾ. ഇതോടെ രഞ്ജി ട്രോഫി ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാം താരമായി മാറി.
ഡൽഹിയെ 295 റൺസിന് ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് ഒാപണർമാരായ ൈഫസ് ഫസലും (67), സഞ്ജയ് രാമസാമിയും(31) മികച്ച തുടക്കം നൽകി. രണ്ടാമനായെത്തിയ വസീം ജാഫർ മധ്യനിരക്കാരായ ഗണേഷ് സതീഷ്(12), അപൂർവ് വാംഖാെഡ(28) എന്നിവരെ കൂട്ടുപിടിച്ചാണ് അർധസെഞ്ച്വറി കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.