മൊഹാലി: രഞ്ജി േട്രാഫിയിൽ കേരളത്തിെൻറ നോക്കൗട്ട് പ്രതീക്ഷകൾ തകിടം മറിച്ച് പ ഞ്ചാബിനെതിരെ വൻ തോൽവി. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് അസ്ഹറുദ്ദിെൻറ സെഞ്ച്വറി മികവിൽ (112) പൊരുതിയെങ്കിലും പഞ്ചാബി വീര്യത്തിൽ പതറിയ കേരള 10 വിക്കറ്റിന് തോറ്റു.
ഇതോടെ ക്വാർട്ടർ ബൗണ്ടറിക്ക് പുറത്തായവർക്ക് തിരിച്ചവരവിന് അദ്ഭുതങ്ങൾക്കായി കാത്തിരിക്കണം. പ്രതീക്ഷയോടെയായിരുന്നു മൂന്നാം ദിനം കളി തുടങ്ങിയത്. അസ്ഹറിെൻറ മിടുക്കിൽ മൂന്നിന് 127 റൺസ് എന്ന നിലയിൽ ക്രീസിലെത്തിയവർ പതുക്കെ ലീഡുയർത്താമെന്ന മോഹത്തിലായിരുന്നു. എന്നാൽ, രാവിലെതന്നെ വിക്കറ്റ് വീഴ്ച ആരംഭിച്ചു.
ക്യാപ്റ്റൻ സചിൻ (16) ആദ്യം പുറത്തായി. വിഷ്ണു വിനോദിനൊപ്പം (36) അസ്ഹർ പിടിച്ചുനിന്ന് സെഞ്ച്വറി തികച്ചു. അഞ്ചാമനായി അസ്ഹർ മടങ്ങിയതിനു പിന്നാലെ മധ്യനിരയും തകർന്നുതുടങ്ങി. ജലജ് സക്സേന (3), സിജോ മോൻജോസഫ് (7), ബേസിൽ തമ്പി (0), എം.ഡി നിധീഷ് (11) എന്നിവർ ഒന്നിനു പിന്നാലെ ഒന്നായി മടങ്ങി. തലേ ദിനത്തിൽ നിന്നും 96 റൺസ് കൂട്ടിച്ചേർക്കുേമ്പാഴേക്കും കേരളം ഒാൾ ഒൗട്ട് (223).
മായങ്ക് മർകണ്ഡേ നാലും, മൻപ്രീത് ഗോണി, ബൽതേ് സിങ്, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വിജയ ലക്ഷ്യം 127 റൺസ്.
ഒാപണർമാരായ ജിവൻജോത് സിങ്ങും (48), അണ്ടർ 19 ലോകകപ്പ് താരം ശുഭ്മാൻ ഗില്ലും (69) ചേർന്ന് അനായാസം കളി സ്വന്തമാക്കി. ഒരു ദിനം ബാക്കിനിൽക്കെ കേരളത്തിന് വൻ തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.