ന്യൂഡൽഹി: ഡൽഹി-ഉത്തർപ്രദേശ് രഞ്ജി ട്രോഫി മത്സരത്തിനിടെ പിച്ചിലേക്ക് കാർ ഒാടിച്ചുകയറ്റി യുവാവിെൻറ പരാക്രമം. ഡൽഹിയിലെ എയർഫോഴ്സ് ഗ്രൗണ്ടിൽ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, ഇഷാന്ത് ശർമ, ഋഷഭ് പന്ത്, സുരേഷ് റെയ്ന എന്നിവർ ഇരു ടീമിലുമായി കളിച്ചുകൊണ്ടിരിക്കെയാണ് വൻ സുരക്ഷവീഴ്ചയായി മാറിയ സംഭവം.
മൂന്നാം ദിനം കളിയവസാനിക്കാൻ 20 മിനിറ്റ് മാത്രമുള്ളപ്പോൾ പ്രധാന കവാടത്തിലെ തുറന്നിട്ട ഗേറ്റ് വഴി വാഗൺ ആർ കാർ മൈതാനത്തിറക്കിയ യുവാവ് പിച്ചിലേക്ക് ഒാടിച്ചു കയറ്റുകയായിരുന്നു. പരിഭ്രമിച്ചുപോയ കളിക്കാരും ഒഫീഷ്യലുകളും തടയാൻ ശ്രമിച്ചെങ്കിലും രണ്ടു തവണ പിച്ച് വലം വെച്ചശേഷമേ കാർ നിർത്തിയുള്ളൂ. ഉടൻ ഒാടിയെത്തിയ സുരക്ഷജീവനക്കാർ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഗിരീഷ് ശർമ എന്ന യുവാവാണ് കാർ ഒാടിച്ചത്.
ഇയാളെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷനോട് ബി.സി.സി.െഎ റിപ്പോർട്ട് ആവശ്യപ്പെട്ടു. വൻ സുരക്ഷവീഴ്ചയാണ് ഉണ്ടായതെന്ന് ഡി.ഡി.സി.എ അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വിക്രംജിത് സെൻ പ്രതികരിച്ചു. ഫിറോസ്ഷാ കോട്ലയിൽ ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 നടന്നത് കാരണമാണ് രഞ്ജി മത്സരം പാലം എയർഫോഴ്സ് ഗ്രൗണ്ടിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.