തിരുവനന്തപുരം: മുൻ രഞ്ജി ചാമ്പ്യൻമാരായ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. ആദ്യ ഇന്നിങ്‌സില്‍ ഏഴു റണ്‍സിെൻറ കടവുമായി ഇറങ്ങിയ കേരളം, സൗരാഷ്ട്രയെ 95ന് ചുരുട്ടിക്കെട്ടിയാണ് 309 റൺസിെൻറ തകർപ്പൻ വിജയം സ്വന്തമാക്കിയത്. നാലു വിക്കറ്റെടുത്ത ജലജ് സക്‌സേനയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ അക്ഷയ്യും സിജോമോന്‍ ജോസഫുമാണ് സൗരാഷ്ട്രയുടെ ബാറ്റിങ്ങിെൻറ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറിയും രണ്ടാമിന്നിങ്സിൽ സെഞ്ച്വറിയും നേടിയ സഞ്ജു വി. സാംസണാണ് കളിയിലെ താരം. സഞ്ജുവിെൻറ തുടർച്ചയായ രണ്ടാമത്തെ മാൻ ഓഫ് ദ മാച്ച് പുരസ്കാരമാണ്.
സ്‌കോര്‍: കേരളം-225, 411/6d, സൗരാഷ്ട്ര -232, 95
വിജയത്തോടെ 24 പോയൻറുമായി ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനത്താണ് കേരളം. രാജസ്ഥാനെ ഇന്നിങ്സിനും 107 റൺസിനും പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ബോണസ് പോയേൻറാടെ ഒന്നാം സ്ഥാനത്തെത്തി. 27 പോയൻറാണ് ഗുജറാത്തിനുള്ളത്. അതേസമയം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗരാഷ്ട്ര തോൽവിയോടെ 23 പോയൻറുമായി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഇതോടെ നവംബർ 25ന് ഹരിയാനയുമായുള്ള മത്സരം കേരളത്തിന് നിർണായകമായി. ഹരിയാനയോട് വിജയിച്ചാൽ കേരളത്തിന് ക്വാർട്ടർ കടക്കാം. അതേസമയം സമനിലയോ തോൽവിയോ വഴങ്ങിയാൽ സൗരാഷ്ട്ര^രാജസ്ഥാൻ മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും കേരളത്തിെൻറ പ്രതീക്ഷകൾ.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്നനിലയില്‍ അവസാന ദിനം ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രക്ക് ആദ്യം നഷ്ടപ്പെട്ടത് റോബിന്‍ ഉത്തപ്പയെയായിരുന്നു. 12 റണ്‍സെടുത്ത ഉത്തപ്പയെ സിജോമോന്‍ ഫാബിദ് അഹമ്മദിെൻറ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ 20 റണ്‍സെടുത്ത സ്‌നെല്‍ എസ് പട്ടേലും സിജോമോെൻറ പന്തില്‍ കൂടാരം കയറി. പിന്നീട് കൂട്ടതകർച്ചക്കായിരുന്നു തുമ്പ സെൻറ് സേവിയേഴ്സ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നാല് റൺസ് എടുക്കുന്നതിനിടയിലാണ് സൗരാഷ്ട്രയുടെ അവസാന നാല് വിക്കറ്റും കടപുഴകിയത്.
നാല് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അക്കൗണ്ട് തുറക്കാനേ കഴിഞ്ഞില്ല. ഈ സീസണിൽ കേരളത്തിെൻറ നാലാമത്തെ വിജയമാണ്. അഞ്ചുമത്സരങ്ങളിൽ ഗുജറാത്തിനോട് മാത്രമാണ് പരാജയപ്പെട്ടത്. മുൻ രഞ്ജി ചാമ്പ്യൻമാരെ തകർക്കാനായത് താരങ്ങളിൽ ആത്മവിശ്വാസം വളർത്തിയതായും അടുത്ത മത്സരത്തിൽ ഹരിയാനയെ അവരുടെ തട്ടകത്തിൽ നേരിടാൻ വിജയം കേരളത്തെ സഹായിക്കുമെന്നും ക്യാപ്റ്റൻ സചിൻ ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.