ന്യൂഡൽഹി: അനിൽ കുംെബ്ലയുടെ രാജിയോടെ അവസാനിച്ചെന്നു കരുതിയ വിവാദം രവി ശാസ്ത്രിയുടെ എൻട്രിയോടെ വീണ്ടും തലെപാക്കുന്നു. പരിശീലകരുടെ പട്ടികയിൽ സഹീർ ഖാനെ ഉൾപെടുത്തിയതാണ് പുതിയ പ്രശ്നത്തിന് കാരണം. സഹീറിനെ ബൗളിങ് ഉപദേശകനായി കണ്ടാൽ മതിയെന്നും ഭരത് അരുണിനെ മുഴുസമയ ബൗളിങ് പരിശീലകനാക്കണമെന്നുമാണ് പുതിയ പരിശീലകൻ രവി ശാസ്ത്രിയുടെ ആവശ്യം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ഇതേ അഭിപ്രായമാണുള്ളത്. അതേസമയം, സഹീർ ഖാൻ ബൗളിങ് പരിശീലകനല്ലെന്നും ഉപദേശകനാണെന്നും ബി.സി.സി.െഎ വ്യക്തമാക്കി. നേരത്തെ ബൗളിങ് പരിശീലകനായി സഹീറിനെ നിയമിക്കുമെന്നായിരുന്നു ബി.സി.സി.െഎ അറിയിച്ചിരുന്നത്.
ഇന്ത്യൻ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ സമയത്തുതന്നെ ഇൗ വിഷയം തലപൊക്കിയിരുന്നു. എന്നാൽ, സഹ പരിശീലകരെ തെരഞ്ഞെടുക്കാനുള്ള അവകാശം ശാസ്ത്രിക്കും കോഹ്ലിക്കും പൂർണമായി വിട്ടുനൽകരുതെന്ന് ഉപദേശകസമിതി അംഗം സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതിെൻറ അടിസ്ഥാനത്തിലാണ് സഹീറിനെയും ദ്രാവിഡിനെയും സഹപരിശീലകരായി നിയമിച്ചത്. എന്നാൽ, പരിശീലകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സഹീറിനെതിരെ രവി ശാസ്ത്രി രംഗത്തുവന്നു. സഹീറിെൻറ സേവനം എല്ലാസമയത്തും ലഭ്യമാവില്ലെന്നും ഇന്ത്യക്ക് മുഴുസമയ ബൗളിങ് പരിശീകനെ ആവശ്യമാണെന്നുമാണ് രവി ശാസ്ത്രിയുടെ അഭിപ്രായം. ഇതിനായി അദ്ദേഹം മുന്നോട്ടുവെക്കുന്നത് ഭരത് അരുണിെൻറ പേരാണ്. രവി ശാസ്ത്രി ടീം ഡയറക്ടറായിരുന്ന കാലത്ത് ഭരത് അരുണായിരുന്നു ഇന്ത്യയുടെ ബൗളിങ് കോച്ച്. അരുൺ അല്ലെങ്കിൽ മുൻ ആസ്ട്രേലിയൻ താരം ജേസൺ ഗില്ലസ്പിയെ പരിശീലകനാക്കണമെന്നും ശാസ്ത്രി പറയുന്നു.
പാപ്വന്യൂഗിനി ക്രിക്കറ്റ് ടീമുമായി കരാറിലേർപ്പെട്ട ഗില്ലസ്പിയെ ലഭ്യമാവില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ശാസ്ത്രിയുടെ ഒളിയമ്പ്. മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദിെൻറ പേര് ബി.സി.സി.െഎ മുന്നോട്ടുവെച്ചെങ്കിലും ഭരത് അരുണിനായി പിടിമുറുക്കിയിരിക്കുകയാണ് ശാസ്ത്രി. ഇതിനായി ഭരണസമിതി അംഗങ്ങളെ അദ്ദേഹം ഉടൻ കാണുമെന്നാണ് സൂചന. ശ്രീലങ്കക്കെതിരായ അടുത്ത പര്യടനം മുതൽ ഭരത് അരുണിെൻറ സേവനം ലഭ്യമാക്കാനാണ് ശാസ്ത്രിയുടെ ശ്രമം. അരുണിനെ ഇന്ത്യൻ ക്യാമ്പിലെത്തിച്ചാൽ സൗരവ് ഗാംഗുലിക്കെതിരായ മധുര പ്രതികാരമാവുന്നെ കണക്കുകൂട്ടലാണ് രവി ശാസ്ത്രിയുടെ വാശി കൂട്ടുന്നത്. രവി ശാസ്ത്രിയെ പരിശീലകനാക്കുന്നതിൽ ഏറ്റവുമധികം എതിർത്തത് ഗാംഗുലിയാണ്. ഗാംഗുലിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഭരത് അരുണിന് പകരം സഹീറിനെ ഉൾപെടുത്തിയത്. സഹീറിനെ പുറത്താക്കണമെന്ന അഭിപ്രായം ശാസ്ത്രിക്കില്ല. ഉപദേശകനായി നിലനിർത്തണമെന്നാണ് ശാസ്ത്രി പറയുന്നത്. 1980കളിൽ അണ്ടർ-19 ടീം മുതൽ രവി ശാസ്ത്രിയുടെ ഉറ്റ സുഹൃത്താണ് ഭരത് അരുൺ. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിങ് കണ്സള്ട്ടൻറായിരുന്ന അരുണിനെ ശാസ്ത്രിയുടെ ശിപാർശയിലാണ് ശ്രീനിവാസന് ബൗളിങ് പരിശീലകനായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.