രവി ശാസ്​ത്രി മികച്ച കമ​േൻററ്റർ; പരിശീലക സ്ഥാനം രാജിവെക്കണമെന്ന്​ ചേതൻ ചൗഹാൻ

മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ട്​ പര്യടനം 1-4ന്​ അടിയറവ്​ പറഞ്ഞ പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ രവി ശാസ്​ത്രിക്കെതിരെ കൂടുതൽ പ്രമുഖർ രംഗത്ത്​. ആസ്ത്രേലിയന്‍ പര്യടനത്തിന് മുമ്പ്​ രവി ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്​ മുന്‍ ഇന്ത്യന്‍ താരം ചേതന്‍ ചൗഹാനാണ്​ അവസാനമായി രംഗത്തെത്തിയത്​. രവി ശാസ്​ത്രി മികച്ചൊരു ​ക്രിക്കറ്റ്​ കമ​േൻററ്ററാണ്.​ അദ്ദേഹം ആ പണി ചെയ്യണം. ഇന്ത്യയും ഇംഗ്ലണ്ടും തുല്യ ശക്​തികളായിരുന്നിട്ട്​ കൂടി ഇന്ത്യക്ക് ഇംഗ്ലണ്ടിന്‍റെ വാലറ്റക്കാരിൽ പോലും വെല്ലുവിളിയുയർത്താനായില്ലെന്ന്​​ ചേതൻ ശർമ പ്രതികരിച്ചു.

മൂന്നാം ടെസ്റ്റിലെ വിജയത്തിന് ശേഷം കൊഹ്‍ലി നയിക്കുന്ന നിലവിലെ ഇന്ത്യൻ ടീമാണ്​ ലോകത്തിലെ ഏറ്റവും നല്ല സന്ദര്‍ശക രാജ്യമെന്ന രവി ശാസ്ത്രിയുടെ പ്രതികരണത്തിനും ചേതൻ മറുപടി പറഞ്ഞു - ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല സന്ദര്‍ശക രാജ്യമായിരുന്ന കാലം 1980കളിലായിരുന്നു. ഏഷ്യന്‍ കപ്പില്‍ ടീമിന് വിജയപ്രതീക്ഷകളുണ്ടെന്നും ടീം സന്തുലിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേതന്‍ ചൗഹാന്‍ 1961 മുതല്‍ 1981 വരെ ഇന്ത്യക്കായി 40 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 2048 റണ്‍സ് നേടിയിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകരും കളിയെഴുത്തുകാരും ഒപ്പം മുൻ താരങ്ങളും​ രവി ശാസ്ത്രിയെ വിമർശനം കൊണ്ട്​ മൂടിയതോടെ പുതിയ പരിശീലക​​െൻറ കാര്യം അവതാളത്തിലായിരിക്കുകയാണ്​​. നേരത്തെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവരും രവി ശാസ്​ത്രിക്കെതിരെ ശക്​തമായി രംഗത്തെത്തിയിരുന്നു. പ്രമുഖരുടെ പ്രതികരണത്തിൽ ടീം അധികൃതര്‍ ആശങ്കയിലായിരിക്കുകയാണ്.

Tags:    
News Summary - Ravi Shastri Should Be Removed As Head Coach says former indian cricketer-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.