ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിനെ ഇത്തവണ രവിചന്ദ്ര അശ്വിൻ നയിക്കും. ലേലത്തിൽ 7.6 കോടി രൂപക്ക് പഞ്ചാബ് നിരയിലെത്തിയ ഒാഫ് സ്പിന്നർ ആദ്യമായാണ് െഎ.പി.എല്ലിൽ ഒരു ടീമിനെ നയിക്കുന്നത്.
അതേസമയം, ആഭ്യന്തര ക്രിക്കറ്റിലെ വിവിധ ടൂർണമെൻറുകളിൽ തെൻറ സംസ്ഥാന ടീമായ തമിഴ്നാടിനെ നയിച്ച അനുഭവസമ്പത്ത് 31കാരനുണ്ട്. 2009 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി കളിച്ച അശ്വിൻ 2016ൽ റൈസിങ് പുണെ സൂപ്പർ ജയൻറ് അണിയിലായിരുന്നു. കഴിഞ്ഞ തവണ ഹെർണിയ മൂലം െഎ.പി.എല്ലിൽ കളിച്ചതേയില്ല. ദേശീയ ഏകദിന, ട്വൻറി20 ടീമുകളിൽനിന്ന് പുറത്തായ ഘട്ടത്തിൽ തന്നെയാണ് അശ്വിനെ തേടി െഎ.പി.എൽ നായകപദവിയെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതുവരെ െഎ.പി.എല്ലിൽ കിരീടം നേടാൻ സാധിച്ചിട്ടില്ലാത്ത കിങ്സ് ഇലവൻ പഞ്ചാബിനെ കഴിഞ്ഞ സീസണുകളിലായി നിരവധി പേരാണ് നയിച്ചത്. ഗ്ലെൻ മാക്സ്വെൽ, ഡേവിഡ് മില്ലർ, മുരളി വിജയ്, ജോർജ് ബെയ്ലി, ആഡം ഗിൽക്രിസ്റ്റ് തുടങ്ങിയവർക്കൊന്നും സാധിക്കാത്തത് അശ്വിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.