ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് യുവരാജ് സിങിന് വിശ്രമം അനുവദിച്ചതാണെന്ന സെലക്ടര്‍മാരുടെ വാദത്തെ പരിഹസിച്ച് മുന്‍ ഓപണര്‍ ഗൗതം ഗംഭീര്‍ രംഗത്ത്. യുവിക്ക് സംഭവിച്ചതിനെ വിശേഷിപ്പിക്കാനുള്ള ശരിയായ വാക്കല്ല വിശ്രമമമെന്ന് ഗംഭീര്‍ പറഞ്ഞു. യുവി കളിച്ചിട്ട് കുറച്ച് കാലമായി. അതിനാല്‍ തന്നെ കളത്തിലെത്താനുള്ള ആഗ്രഹം അദ്ദേഹത്തിന് കാണും, വിശ്രമം യുവിയെ സംബന്ധിച്ചിടത്തോളം അനുയോജ്യമായ ഒരു പദമല്ല. യുവരാജിനെപ്പോലെ ഒരാളെ ലോകകപ്പ് ടീമിലുള്‍പ്പെടുത്താനാണ് ആഗ്രഹമെങ്കില്‍ നല്ല താളത്തില്‍ കളിക്കുന്ന അദ്ദേഹത്തെയാകണം ഉന്നം വെക്കേണ്ടത്. ഒരു പരമ്പര കളിച്ച് അടുത്ത പരമ്പരയില്‍ വിശ്രമം എന്നത് യുവരാജിനെ സംബന്ധിച്ചിടത്തോളം പ്രാവര്‍ത്തികമായ നയമല്ല. ഇതോടെ അദ്ദേഹത്തിന് ടീമിലേക്ക് തിരിച്ചുവരവ് വിഷമമാകും. അത് സംശയില്ലാത്ത വസ്തുതയാണ്. ഇന്ത്യ കണ്ട മികച്ച കളിക്കാരിലൊരാളും പോരാളിയുമായ യുവി ഈ ദിശ കടന്ന് ടീമിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നും ഗംഭീര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.