െചന്നൈ: കോവിഡ് പിടിമുറുക്കിയ ചെന്നൈ നഗരത്തിൽ ലോക്ഡൗൺ വിലക്കുകൾ ലംഘിച്ച് കാറെടുത്ത് 'പച്ചക്കറി' വാങ്ങാനിറങ്ങിയ മുൻ ദേശീയ ക്രിക്കറ്റർ റോബിൻ സിങ്ങിന് പണി കിട്ടി. 500 രൂപ പിഴയിട്ട പൊലീസ് കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ജൂൺ 19 മുതൽ 30 വരെ ചെന്നൈ നഗരവും സമീപത്തെ മൂന്നു ജില്ലകളും സമ്പൂർണ ലോക്ഡൗണിലാണ്. സ്വന്തം വീടിെൻറ രണ്ടു കിലോമീറ്റർ പരിധിയിലേ സഞ്ചരിക്കാൻ പാടുള്ളൂ. അതും അവശ്യ വസ്തുക്കൾ വാങ്ങാൻ. വാഹനം ഉപയോഗിക്കാനും പാടില്ല.
നിയമം ലംഘിച്ച വാഹനം കസ്റ്റഡിയിലെടുത്ത് ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
@chennaipolice_ seized cricketer Robin Singh car for violating lockdown. pic.twitter.com/AF41B3zIfg
— Stalin SP (@Stalin__SP) June 25, 2020
136 ഏകദിനങ്ങളിൽ ഇന്ത്യക്കായി കളിച്ച 56 കാരൻ 1999ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിർണായക സാനിധ്യമായിരുന്നു. മുൻ തമിഴ്നാട് താരം െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിെൻറ ഫീൽഡിങ് കോച്ച് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.