ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ എന്നിവർ ചാമ്പ്യൻസ് ട്രോഫിയിൽ ഉപയോഗിക്കുക ചിപ്പ് ഘടിപ്പിച്ച ബാറ്റ്. ഇൻറൽ വികസിപ്പിച്ചെടുത്ത പ്രത്യേക തരം ബാറ്റുമായാണ് ഇവർ കളത്തിലിറങ്ങുക. കളത്തിൽ ബാറ്റ്സ്മാൻറെ ചെറുചലനങ്ങൾ പോലും റെക്കോർഡ് ചെയ്ത് വെക്കാൻ കഴിയുമെന്നതാണ് ചിപ്പിൻറെ പ്രത്യേകത. ബാറ്റുമായി ബന്ധപ്പെട്ട കളിയിലെ സകല കാര്യങ്ങളും ചിപ്പ് റെക്കോർഡ് ചെയ്യും. ഇവയിലൂടെ കണ്ടെത്തുന്ന കാര‍്യങ്ങൾ പിന്നീട് ബാറ്റ്സ്മാന് തൻറെ പിഴവുകളും നേട്ടങ്ങളും കണ്ടെത്താൻ സഹായിക്കും. ചാമ്പ്യൻസ് ട്രോഫിക്കെത്തുന്ന ഒാരോ ടീമുകളിലെയും മൂന്ന് താരങ്ങൾക്കാണ് ചിപ്പ് ഘടിപ്പിച്ച ബാറ്റ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.