ന്യൂഡൽഹി: മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമക്ക് 12 ലക്ഷം രൂപ പിഴ. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കു റഞ്ഞ ഓവർ നിരക്കിെൻറ പേരിലാണ് പിഴയീടാക്കിയത്. മത്സരത്തിൽ മുംബൈ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു.
വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച മത്സരം 7:30ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ മത്സരം അത് കഴിഞ്ഞും നീളുകയായിരുന്നു. സീസണിൽ മുംബൈ ഇന്ത്യൻസിെൻറ ഭാഗത്ത് നിന്നും വരുന്ന ആദ്യ വീഴ്ചയായതിനാൽ ശിക്ഷ പിഴയിൽ മാത്രമൊതുക്കി. ആവർത്തിച്ചാൽ സസ്പെൻഷൻ അടക്കമുള്ള നടപടിയിലേക്ക് നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.