ലണ്ടൻ:ഞായാറാഴ്ച ഇന്ത്യയും പാകിസ്താനും ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഏറ്റുമുട്ടുേമ്പാൾ ഇംഗ്ലണ്ടിൽ മാത്രം 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്ന് റിപ്പോർട്ട്. ചൂതാട്ടം ബ്രിട്ടനിൽ നിയമവിധേയമാണ് ഇത് വാതുവെപ്പ് കൂടുതൽ നടക്കാൻ കാരണമാവും. ആൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ഇന്ത്യയാണ് വാതുവെപ്പുകാരുടെ ഫേവറേറ്റ്. ഇന്ത്യ ജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെച്ച് അങ്ങനെ സംഭവിച്ചാൽ 147 രൂപ ലഭിക്കും. പാകിസ്താൻ അനുകൂലമായി പന്തയം വെച്ച് വിജയിച്ചാൽ 300 രൂപയാണ് ലഭിക്കുകയെന്നാണ് സൂചന.
ഇന്ത്യ ഒരു വർഷം കളിക്കുന്ന മൽസരങ്ങളിൽ പരമാവധി രണ്ട് ലക്ഷം കോടി രൂപയുടെ വാതുവെപ്പ് ആഗോളതലത്തിൽ നടക്കുന്നുണ്ടെന്നും എ.ജി.എഫ് സി.ഇ.ഒ റോളണ്ട് ലാൻഡേഴ്സ് ചൂണ്ടിക്കാട്ടുന്നു. 10 ഒാവറിൽ ഒാരോ ടീമുകളുടെയും സ്കോർ. അതുപോലെ വിക്കറ്റുകൾ എന്നിവയെ കുറിച്ചെല്ലാം പന്തയം വെക്കാൻ സാധിക്കും. എന്തായാലും കളി സ്റ്റേഡിയത്തിൽ നടക്കുേമ്പാൾ കോടികളുടെ മണിക്കിലുക്കം വാതുവെപ്പ് മേഖലയിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.