വഹാബ് റിയാസിനു പകരം റുമ്മാൻ റയീസ് പാക് ടീമിൽ 

ഓവൽ: പരിക്കേറ്റ പേസ് ബൗളർ വഹാബ് റിയാസിനു പകരം റുമ്മാൻ റയീസിനെ പാക് ടീമിൽ ഉൾപ്പെടുത്തി. ഞായറാഴ്ച ഇന്ത്യക്കെതിരെ നടന്ന മൽസരത്തിനിടെയാണ് വഹാബ് റിയാസിനു പരിക്കേറ്റത്. കഴിഞ്ഞ വർഷം ട്വന്‍റി20യിൽ വിൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച റയീസിനു പക്ഷേ പാകിസ്താനു വേണ്ടി ഏകദിന ക്രിക്കറ്റിൽ അരങ്ങേറാൻ സാധിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡാണ് റയീസിന്‍റെ പേരിലുള്ളത്. 42 മൽസരങ്ങളിൽ നിന്ന് 64 വിക്കറ്റ് റയീസ് വീഴ്ത്തിയിട്ടുണ്ട്.


 

Tags:    
News Summary - Rumman Raees replaces injured Wahab Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.