സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തിൽ ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണർക്കും വിധിച്ച ശിക്ഷ കൂടിപ്പോയെന്ന് വിഖ്യാത ബൗളർ ഷെയിൻ വോൺ. ഇരുവരെയും ഒരു വർഷത്തോളം കളിക്കാൻ അനുവദിക്കാതിരിക്കുന്നത് കടന്ന കൈ ആയിപ്പോയെന്നും വോൺ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നാലാമത്തെ ടെസ്റ്റ് കളിക്കാൻ അനുവദിക്കാതെ വലിയ പിഴയീടാക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതോടൊപ്പം നായക-ഉപനായക റോളുകളിൽ നിന്ന് നീക്കം ചെയ്താൽ മതിയായിരുന്നുവെന്നും വോൺ പ്രതികരിച്ചു. ദേശീയ ടീമിലും െഎ.പി.എല്ലിലും ഇരുവർക്കും കളിക്കാനാവാത്ത അവസ്ഥയാണ് നിലവിൽ. ഒാപണർ ബാൻക്രോഫ്റ്റിന് ഒമ്പത് മാസമാണ് സസ്പെൻഷൻ.
മുമ്പ് പന്തിൽ കൃത്രിമം കാണിച്ച ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്നടക്കമുള്ള മുതിർന്ന താരങ്ങളെ വോൺ പോസ്റ്റിൽ ഉദ്ധരിച്ചു. ആസ്ട്രേലിയൻ ടീമിനെയും ചില താരങ്ങളെയും ഇഷ്ടമല്ലാത്ത രാജ്യങ്ങളുണ്ടെന്നും വിദ്വേഷമുണ്ടാക്കാനും മനഃപൂർവ്വം പ്രശ്നം വലുതാക്കാനുമുള്ള ശ്രമങ്ങൾ ഇവർ നടത്തുന്നുണ്ടെന്നും വോൺ തുറന്നടിച്ചു.
ക്രിക്കറ്റ് മാന്യന്‍മാരുടെ കളി, കളങ്കം പാടില്ല-സച്ചിൻ
Cricket has been known as a gentleman's game. It's a game that I believe should be played in the purest form. Whatever has happened is unfortunate but the right decision has been taken to uphold the integrity of the game. Winning is important but the way you win is more important
— Sachin Tendulkar (@sachin_rt) March 28, 2018
പന്തിൽ കൃത്രിമം കാണിച്ചതിന് വിലക്ക് നേരിടുന്ന ആസ്ട്രേലിയൻ താരങ്ങൾക്കെതിരായ നടപടിയെ പിന്തുണച്ച് ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ട്വിറ്ററിലാണ് സച്ചിൻ പ്രതികരിച്ചത്.
മാന്യന്‍മാരുടെ കളിയാണ് ക്രിക്കറ്റ്. അത് കളങ്കമില്ലാതെ കളിക്കണമെന്ന് വിശ്വസിക്കുന്നു. സംഭവിച്ചതെല്ലാം ദൗര്‍ഭാഗ്യകരം എന്നാണ് പറയാനുള്ളത്. എന്നാൽ ക്രിക്കറ്റിെൻറ നീതി മുറുകെപ്പിടിക്കുന്ന ശരിയായ തീരുമാനമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുത്തിരിക്കുന്നത്. ജയിക്കുക എന്നത് പ്രധാനമാണ്. എന്നാൽ അതിലും പ്രധാനമാണ് നിങ്ങള്‍ ഏതു വിധേനയാണ് വിജയിക്കുന്നത് എന്നത്'- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
ക്രിക്കറ്റിനെ നശിപ്പിക്കുന്ന തെറ്റുകൾ ചെയ്തു, മാപ്പ്- ഡേവിഡ് വാർണർ
അതേ സമയം സംഭവത്തിൽ മാപ്പ് പറഞ്ഞ് മുൻ ഉപനായകൻ ഡേവിഡ് വാർണർ രംഗത്തുവന്നു. ‘ക്രിക്കറ്റിെന നശിപ്പിക്കുന്ന തരത്തിലുള്ള തെറ്റ് ചെയ്തു. തെൻറ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയിൽ മാപ്പ് ചോദിക്കുന്നു. ഇതിെൻറ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു’.
‘ഇൗ കായിക വിനോദത്തെ ഇഷ്ടപ്പെടുന്നവരെ തെൻറ പ്രവർത്തി എത്രത്തോളം വേദനിപ്പിച്ചെന്നത് മനസ്സിലാക്കുന്നു. ചെറുപ്പ കാലം തൊട്ട് ഒരു പാട് ഇഷ്ടമുള്ള കളിയിൽ വരുത്തിയ കളങ്കമാണ് തെൻറ പ്രവർത്തി. ഒരു ദീർഘ നിശ്വാസത്തോടെ ഇനിയുള്ള ദിവസങ്ങൾ കുടുംബത്തോടൊപ്പം ചിലവിടാനാണ് ആഗ്രഹിക്കുന്നതെന്നും വാർണർ ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.