മുംബൈ: ശ്രീലങ്കക്കെതിരായ ദ്വിദിന ക്രിക്കറ്റിൽ ഇന്ത്യൻ ബോര്‍ഡ് പ്രസിഡൻറ്സ് ഇലവനെ മലയാളി താരം സഞ്ജു വി. സാംസണ് നയിക്കും. നേരത്തെ നായകനായി നിശ്ചയിച്ച മധ്യപ്രദേശിെൻറ നമാന്‍ ഓജക്ക് പരിക്കേറ്റതോടെയാണ് സഞ്ജുവിന് നറുക്ക് വീണത്. ആദ്യമായാണ് ഒരു മലയാളി താരം ബോര്‍ഡ് ഇലവന് നായകസ്ഥാനത്തെത്തുന്നത്.
ശനിയാഴ്ച മുതൽ കൊല്‍ക്കത്തയിലാണ് മത്സരം. സഞ്ജുവിനെ കൂടാതെ കേരളത്തില്‍നിന്ന് രോഹന് പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും ടീമില്‍ ഇടം നേടി. കേരളത്തിനായി കളിക്കുന്ന മധ്യപ്രദേശിെൻറ ജലജ് സക്സേനയും ടീമിലുണ്ട്.
രഞ്ജി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നായകനായി തെരഞ്ഞെടുത്ത സഞ്ജുവിനെ കേരള ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു. ടീം: അൻമൽപ്രീത് സിങ്, അഭിഷേക് ഗുപ്ത, ജീവൻജ്യോത് സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), രോഹൻ പ്രേം, സന്ദീപ് വാര്യർ, തന്മയ് അഗർവാൾ, സന്ദീപ് ബി, രവി കിരൺ, ആകാശ് ഭണ്ഡാരി, ആവേശ് ഖാൻ, ജലജ് സക്സേന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.