തിരുവനന്തപുരം: സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിെൻറ മൂന്നാംദിനത്തിൽ തിരിച്ചടിച്ച് കേരളം. നിർണായകമത്സരത്തിൽ സൗരാഷ്ട്രയോട് ഒന്നാം ഇന്നിങ്സിൽ ഏഴ് റൺസ് ലീഡ് വഴങ്ങിയ കേരളം, രണ്ടാം ഇന്നിങ്സിൽ ആറിന് 411 റൺസ് എന്ന ശക്തമായനിലയിൽ ഡിക്ലയർ ചെയ്തു. ഏകദിനശൈലിയിൽ തകർത്തടിച്ച സഞ്ജു സാംസണിെൻറ തകർപ്പൻ സെഞ്ച്വറിയാണ് (180 പന്തിൽ 175) സൗരാഷ്ട്രയെ വിറപ്പിച്ചത്.
16 ഫോറിെൻറയും എട്ട് സിക്സിെൻറയും അകമ്പടിയോെടയായിരുന്നു ഇന്നിങ്സ്. 81 റൺസെടുത്ത മറുനാടൻ താരം കെ.ബി. അരുൺ കാർത്തിക്കും സഞ്ജുവിന് പിന്തുണ നൽകി. 405 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര മൂന്നാംദിനം കളിയവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്.
എ.എ. ബാറോട്ടിെൻറ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. ഒരു ദിനവും ഒമ്പത് വിക്കറ്റും ശേഷിക്കെ സൗരാഷ്ട്രക്ക് ജയിക്കാൻ 375 റൺസ് കൂടി വേണം. 15 റൺസുമായി സ്നെൽ എസ്. പട്ടേലും എട്ട് റൺസുമായി റോബിൻ ഉത്തപ്പയുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.