ന്യൂഡൽഹി: ബി.സി.സി.െഎയുടെ കരട് ഭരണഘടനക്ക് സുപ്രീംകോടതിയുടെ അംഗീകാരം. ചില മാറ്റങ്ങളോടെയാണ് ബി.സി.സി.െഎയുടെ ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം നൽകിയത്. 30 ദിവസത്തിനുള്ളിൽ ഭരണഘടന പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ തുടങ്ങാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ബി.സി.സി.െഎയിൽ ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന ലോധ കമ്മിറ്റി നിർദേശം സുപ്രീംകോടതി പുന:പരിശോധിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി മഹാരാഷ്ട്രയിൽ നിന്നുള്ള മുംബൈ, വിദർഭ, സൗരാഷ്ട്ര, ഗുജറാത്തിൽ നിന്നുള്ള വഡോദര, റെയിൽവേയ്സ് എന്നീ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് സുപ്രീംകോടതി മെമ്പർഷിപ്പ് അനുവദിച്ചു.
ബി.സി.സി.െഎയിൽ പദവി വഹിച്ച ഒരാൾക്ക് വീണ്ടും സംഘടനയിലെ സ്ഥാനം വഹിക്കുന്നതിന് മുമ്പായി ഇടവേള വേണമെന്ന ലോധ കമ്മിറ്റി നിർദേശത്തിലും സുപ്രീംകോടതി മാറ്റം വരുത്തി. രണ്ട് തവണ തുടർച്ചയായി ബി.സി.സി.െഎയുടെ പദവി വഹിച്ചയാൾക്ക് മാത്രമാണ് ഇടവേള വേണ്ടി വരിക. കഴിഞ്ഞ ജൂലൈ 5ന് കരട് ഭരണഘടന നിലവിൽ വരുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിേയഷനുകളോട് തെരഞ്ഞെടുപ്പുകൾ നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.