ബി.സി.സി.ഐ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ജസ്റ്റിസ് ആര്‍.എം. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന സുപ്രീംകോടതി വിധിയില്‍ ബി.സി.സി.ഐ സമര്‍പ്പിച്ച പുന$പരിശോധന ഹരജി തള്ളി. ബി.സി.സി.ഐ അഴിച്ചുപണിയണമെന്ന ലോധ കമ്മിറ്റിയുടെ നിര്‍ദേശം നടപ്പിലാക്കണമെന്ന് ജൂലൈ 18ന് നടത്തിയ വിധിയില്‍ സമര്‍പ്പിച്ച പുന$പരിശോധന ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറും ജസ്റ്റിസ് എസ്.എ. ബോബ്ദിയുമടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെയുള്ള വിധിയില്‍ യാതൊരു തെറ്റും കാണുന്നില്ളെന്ന് ബെഞ്ച് അറിയിച്ചു.
 
Tags:    
News Summary - SC dismisses BCCI review plea against Lodha panel reforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.