മെൽബൺ: വിരാട് കോഹ്ലിയുടെ കുറ്റി പുഷ്പംപോലെ പിഴുതെറിയും, ആസ്ട്രേലിയയെ വിജയ ത്തിലേക്ക് നയിക്കും -ബോക്സിങ് ഡേയിൽ ആതിഥേയരെ മൈതാനത്തേക്ക് നയിക്കുന്ന ആർച്ചി ഷി ല്ലറുടെ സ്വപ്നങ്ങളാണിത്. മൂന്നാം ടെസ്റ്റിന് ബുധനാഴ്ച മെൽബണിൽ ടോസ് വീഴുേമ്പാൾ ക്യാപ്റ്റൻ ടിം പെയ്നിെൻറ വലൈങ്കയായി വൈസ് ക്യാപ്റ്റൻ ആർച്ചി ഷില്ലറുമുണ്ടാവും. കളിക്കാനിറങ്ങില്ലെങ്കിലും ഇൗ ഏഴു വയസ്സുകാരനെ ഡ്രസിങ് റൂമിൽ ഒാസീസ് ടീമിനൊപ്പം കാണാം.
അവെൻറ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാവും പെയ്നും ഫിഞ്ചുമെല്ലാം കളത്തിലിറങ്ങുക. മൂന്നാം ടെസ്റ്റിനുള്ള 15 അംഗ ഒാസീസ് ടീമിലാണ് ഇൗ ഏഴു വയസ്സുകാരൻ ലെഗ്സ്പിന്നറുള്ളത്. ഹൃദയ വാൽവിന് ഗുരുതരമായ തകരാറുള്ള ആർച്ചിയുടെ ജീവിതാഭിലാഷമാണ് ആസ്ട്രേലിയക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നത്. മൂന്നാം വയസ്സിൽ തുടങ്ങിയ രോഗത്തിന് ഇതിനകം 13 ശസ്ത്രക്രിയ കഴിഞ്ഞു.
വേദനകൾക്കിടയിലും ആർച്ചിയുടെ ക്രിക്കറ്റ് അഭിനിവേശം അറിഞ്ഞ സന്നദ്ധ സംഘടനയാണ് ആഗ്രഹസാഫല്യത്തിന് രംഗത്തിറങ്ങിയത്. ഇത് ക്രിക്കറ്റ് ആസ്ട്രേലിയയും കോച്ച് ജസ്റ്റിൻ ലാംഗറും ഏെറ്റടുത്തതോടെ ടീമിലേക്കുള്ള ക്ഷണമെത്തി. കഴിഞ്ഞദിവസം ടിം പെയ്നിനൊപ്പം ബാറ്റും കിറ്റുമായെത്തിയ ആർച്ചിയെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും സഹതാരങ്ങളും ചേർന്നാണ് വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.