ന്യൂഡൽഹി: െഎ.പി.എല്ലിെൻറ ആദ്യ സീസണിൽ രാജസ്ഥാൻ േറായൽസിെൻറ എല്ലാമെല്ലാമായിരുന്ന ആസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ േവാൺ തിരിച്ചെത്തുന്നു. ഉപദേശകെൻറ റോളിലാണ് വോൺ ഇക്കുറി രാജസ്ഥാൻ ടീമിലേക്ക് തിരികെയെത്തുന്നത്.
2008ൽ രാജസ്ഥാൻ കിരീടമണിയുേമ്പാൾ ക്യാപ്റ്റെൻറയും കോച്ചിെൻറയും ഇരട്ട റോളിൽ വോൺ ടീമിനൊപ്പമുണ്ടായിരുന്നു. 2008 മുതൽ 2012 വരെ നാലു സീസണുകളിൽ റോയൽസിനായി കളിച്ച വോൺ 52 മത്സരങ്ങളിൽ 56 വിക്കറ്റെടുത്തിട്ടുണ്ട്. ടീമിനൊപ്പം വീണ്ടും ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യുവതാരങ്ങൾക്കൊപ്പമുള്ള നാളുകൾക്കായി കാത്തിരിക്കുകയാണെന്നും വോൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.