മകനെ ചൂതാട്ടത്തിന്​ പ്രേരിപ്പിച്ചെന്ന്​; വോണിനെതിരെ വ്യാജ വാർത്ത

മെൽബൺ: ആസ്​ത്രേലിയൻ സ്​പിൻ മാന്ത്രികൻ ഷെയിൻ വോൺ ഒരു ഗോസിപ്പ്​ മാഗസിൻ കാരണം പുലിവാല്​ പിടിച്ചിരിക്കുകയാണ്​. വോണി​​​​െൻറ മുൻ ഭാര്യ പറഞ്ഞെന്ന വ്യാജേന ‘വുമൺസ്​ ഡേ’ പബ്ലിഷ്​ ചെയ്​ത ലേഖനമാണ്​ താരത്തെ വീണ്ടും വാർത്തകളിൽ നിറച്ചത്​. 

വോണി​​​​െൻറ ഭാര്യയായിരുന്ന സിമോൺ കലാഹാൻ, മകനായ ജാക്​സനെ വോൺ ചൂതാട്ടത്തിന്​ പ്രേരിപ്പിക്കുകയാണെന്ന്​ പറഞ്ഞതായി വുമൺസ്​ ഡേ റിപ്പോർട്ട്​ ചെയ്യുന്നു. ഒരു ‘പോകർ കോമ്പറ്റീഷനി’ൽ മുൻ ക്രിക്കർ മകനുമൊത്ത്​ പ​െങ്കടുത്തതിൽ സിമോൺ അതീവ ദു:ഖിതയാണെന്നുമൊക്കെ ലേഖനത്തിലുണ്ട്​. പേര്​ പറയാത്ത സിമോണി​​​​െൻറ സുഹൃത്തുക്കളാണ്​ വാർത്തയുടെ ഉറവിടമായി വുമൺസ്​ഡേ പറയുന്നത്​.

വോണി​​​​െൻറ ദാമ്പത്യ ജീവിതവും പ്രണയകഥകളുമൊക്കെ ആഘോഷമാക്കാറുള്ള ആസ്​ത്രേലിയൻ മാഗസിനുകൾ സംഭവം ഏറ്റെടുക്കുകയായിരുന്നു. വാർത്ത വ്യാജമാണെന്ന്​ ആരോപിച്ച്​ വോൺ രംഗത്ത്​ വന്നു. വാർത്തയിൽ പ്രകോപിതനായി ‘വുമൺസ്​ഡേ നിങ്ങൾ ഒരു അപമാനമാണ്’ ​എന്ന്​ വോൺ ട്വിറ്ററിൽ കുറിച്ചിരുന്നു. 

‘തന്നെ കുറിച്ചും ത​​​​െൻറ കുടുംബത്തെ കുറിച്ചും നിരന്തരമായി തെറ്റായ വാർത്തകൾ​ കൊടുക്കുന്നത്​ എന്തിനാണെന്നും. മാധ്യമങ്ങളുടെ ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കാതെ അധികൃതർ എന്താണ്​ ചെയ്യുന്നത്’​ എന്നുമൊക്കെ വോൺ തുറന്നടിച്ചു. വോണി​​​​െൻറ ഭാര്യയും വാർത്ത കേട്ട്​ ഞെട്ടിയിരിക്കുകയാണെന്നാണ്​ റിപ്പോർട്ട്​. വോൺ നല്ല പിതാവാണെന്നും കുട്ടികളുടെ മികച്ച ജീവിതത്തിനാണ്​ അദ്ദേഹം മുൻഗണന കൊടുക്കുന്നതെന്നും വോണി​​​​െൻറ ഭാര്യ പറഞ്ഞതായുള്ള ട്വീറ്റും വോൺ പങ്ക്​ വെച്ചിരുന്നു.

Tags:    
News Summary - Shane Warne Sprays Magazine For Lies About his Family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.