ന്യൂഡൽഹി: ക്രിക്കറ്റ് കളത്തിൽ സല്യൂട്ടടിച്ച് ആഹ്ലാദപ്രകടനം നടത്തുന്ന സൈനികൻ കൂടിയായ വിൻഡീസ് താരം ഷെൽഡൺ കോട്രൽ മനസ്സറിഞ്ഞ് ഒരാളെ സല്യൂട്ടടിക്കുകയാണ്. കോട്രലിെൻറ സല്യൂട്ടിനർഹൻ മറ്റാരുമല്ല ടെറിേട്ടാറിൽ ആർമിയിൽ ലെഫ്റ്റനൻറ് കേണലായ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി. ക്രിക്കറ്റിൽനിന്നും ഇടവേളയെടുത്ത് രണ്ടു മാസം സൈനിക സേവനത്തിനിറങ്ങിയ ധോണിയെ ശരിയായ ദേശസ്നേഹിയെന്നാണ് കോട്രൽ വിശേഷിപ്പിച്ചത്. കളത്തിലും പുറത്തും തീർത്തും മാതൃകാപരവും പ്രചോദനാത്മകവുമായ ജീവിതമാണ് ധോണിയുടേതെന്നും കോട്രൽ പറഞ്ഞു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തോടൊപ്പം 2018ൽ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്നും ധോണി സ്വീകരിക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഇൗയിടെ അവസാനിച്ച ലോകകപ്പിലെ ആവേശക്കാഴ്ചകളിൽ ഒന്നായിരുന്നു വിക്കറ്റ് വീഴ്ത്തിയശേഷം നെഞ്ചുവിരിച്ച് കോട്രൽ നടത്തുന്ന സല്യൂട്ടടി. ജമൈക്കൻ ൈസന്യത്തിൽ സേവനമനുഷ്ഠിക്കുന്ന കോട്രൽ സൈനികരോടുള്ള ആദരവിെൻറ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
വർഷങ്ങൾക്കുമുമ്പ് ഇന്ത്യക്കെതിരായ മത്സരത്തിന് സുരക്ഷാ ചുമതല വഹിച്ച ചരിത്രവും കോട്രലിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.