ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ട്വൻറി 20 പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. ശിഖർ ധവാന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മലയാളി താരത്തിന് ഒരു കളിയിലും അവസരം ലഭിച്ചിരുന്നില്ല.
സയിദ് മുഷ്താഖ് അലി ടൂർണമെൻറിലെ ഡൽഹി-മഹാരാഷ്ട്ര മൽസരത്തിനിടെയാണ് ശിഖർ ധവാന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ ട്വൻറി 20 പരമ്പരയിൽ മോശം പ്രകടനമായിരുന്നു ധവാൻ നടത്തിയത്. മൂന്ന് മൽസരങ്ങളിൽ നിന്ന് 91 റൺസ് മാത്രമാണ് ധവാൻ സ്കോർ ചെയ്തത്.
സയദ് മുഷ്താഖ് അലി ടൂർണമെൻറിലും ധവാൻെറ പ്രകടനം മികച്ചതായിരുന്നില്ല. 35 റൺസാണ് ടൂർണമെൻറിലെ ധവാൻെറ ടോപ് സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.