ലണ്ടൻ: പാകിസ്താൻ നായകൻ സർഫറാസ് അഹമദിനെ ശക്തമായി വിമർശിച്ച് എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിലൊരാളായ ശുഐബ് അക്തർ. സർഫറാസ് തടിയനാണെന്നും ഒട്ടും ശാരീരിക ക്ഷമതയില്ലെന്നുമാണ് അക്തർ ട്വിറ്ററിലൂടെ പരിഹസിച്ചത്.
‘ടോസ് ചെയ്യാൻ സർഫറാസ് വന്നപ്പോൾ അദ്ദേഹത്തിൻെറ വയറ് പുറന്തള്ളിയ നിലയിലും മുഖം തടിച്ച് തൂങ്ങിയ അവസ്ഥയിലുമായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ശാരീരിക ക്ഷമത തീരെയില്ലാത്ത ആദ്യത്തെ നായകനാണ് അദ്ദേഹം. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചലിക്കാൻ പോലും സാധിക്കുന്നില്ല. സ്റ്റംപിന് പിറകിൽ അയാൾ കഷ്ടപ്പെടുകയാണ്’. -അക്തർ തുറന്നടിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലേറ്റ കനത്ത പരാജയമാണ് പാകിസ്താൻ ടീമിന് നേരെ വൻ വിമർശനമുയരാൻ കാരണമായത്. ആരാധകരും മുൻ താരങ്ങളും ടീമിനെ പരസ്യമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. 105 റൺസിന് പുറത്തായ പാകിസ്താനെതിരെ 14ഓവറിൽ വിൻഡീസ് വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.