ന്യൂഡൽഹി: വിലക്കിലായ ഹാർദിക് പാണ്ഡ്യക്കും കെ.എൽ. രാഹുലിനും പകരം വിജയ് ശങ്കറും ശുഭ്മാൻ ഗില്ലും ഇന്ത്യൻ ക്രി ക്കറ്റ് ടീമിൽ. പാണ്ഡ്യക്ക് പകരമെത്തുന്ന ഒാൾറൗണ്ടർ ശങ്കർ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിന് മുമ്പും രാഹുലിെൻറ സ്ഥാനത്തെത്തുന്ന ഗിൽ ന്യൂസിലൻഡിനെതിരായ ഏകദിന, ട്വൻറി20 പരമ്പരകൾക്കുമാണ് ടീമിനൊപ്പം ചേരുക.
അഞ്ച് ട്വൻറി20കളിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുള്ള തമിഴ്നാട്ടുകാരനായ ശങ്കർ ഏകദിന ടീമിൽ ആദ്യമാണ്. പഞ്ചാബ് താരമായ ഗില്ലിന് ദേശീയ ടീമിലേക്കുള്ള ആദ്യ വിളിയാണ്. 19കാരനായ ഗിൽ പൃഥ്വി ഷായുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയ ടീമിലെ രപധാന താരമായിരുന്നു.
രഞ്ജി ട്രോഫിയിൽ ഇൗ സീസണിൽ പഞ്ചാബിനായി റൺസടിച്ചുകൂട്ടിയതോടെ (98.75 ശരാരശിയിൽ 790 റൺസ്) ഗിൽ ഇന്ത്യൻ ടീമിലേക്ക് വൈകാതെ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.