ചാരത്തിെൻറ കഥപറയുന്ന ആഷസ് ക്രിക്കറ്റിെൻറ പാരമ്പര്യത്തിനൊത്ത തിരക്കഥയായിരു ന്നു കഴിഞ്ഞ ഒന്നരമാസക്കാലം ഇംഗ്ലീഷ് മണ്ണിൽ സ്റ്റീവ് സ്മിത്ത് രചിച്ചത്. ആഗസ്റ് റ് ഒന്നിന് പരമ്പരയിലെ ആദ്യ ടെസ്റ്റിെൻറ ഒന്നാം ദിനത്തിൽ എഡ്ജ്ബാസ്റ്റണിൽ സ്മ ിത്ത് പാഡണിഞ്ഞിറങ്ങിയത് ഒാർമയിലെത്തുന്നു. പൊറുക്കാനാവാത്ത കുറ്റംചെയ്ത പ്രതി യെപ്പോലെ ഇംഗ്ലീഷ് കാണികൾ കൂക്കിവിളിച്ചും സാൻഡ് പേപ്പർ ഉയർത്തിക്കാട്ടിയും അദ്ദേ ഹത്തെ വരവേറ്റ നിമിഷം. പൊതുവെ, നാണക്കാരനായ സ്മിത്തിെൻറ കണ്ണുകളെ ഇൗറനണിയിച്ച പരി ഹാസത്തിനു മുന്നിൽ മാന്യന്മാരുടെ കളിയും നാണിച്ചുേപായി.
ഇപ്പോൾ ഒന്നര മാസം പിന്ന ിട്ടു. ഞായറാഴ്ച, പരമ്പരയിലെ അവസാന ടെസ്റ്റിെൻറ നാലാം ദിനം സ്മിത്ത് 23 റൺസുമായി ഒാവലിനിലെ ഗ്രൗണ്ടിൽനിന്ന് പവിലിയനിലേക്കു മടങ്ങുന്നു. നേരേത്ത കൂവി വരവേറ്റ ഇംഗ്ലീഷ് കാണികൾ എഴുന്നേറ്റുനിന്ന് കൈയടിച്ച് അതേ സ്മിത്തിനെ യാത്രയാക്കുന്നു.
സ്മിത്ത് മാത്രം
ഒരു വർഷം മുമ്പ് പന്തു ചുരണ്ടൽ വിവാദത്തിൽ വില്ലനായതിെൻറ പേരിൽ തുടരുന്ന വേട്ടയാടലിന് ഒരക്ഷരംപോലും മറുപടിയായി ഉരിയാടാതെയായിരുന്നു സ്മിത്തിെൻറ കണക്കുതീർക്കൽ. അദ്ദേഹത്തിെൻറ നാവും ചുണ്ടും മൗനംപൂണ്ടപ്പോൾ, ബാറ്റുകൾ വാചാലമായി. അങ്ങനെ ഒന്നര മാസത്തിനിടെ നാലു ടെസ്റ്റിലായി ഏഴ് ഇന്നിങ്സുകൾ. ഇതു മാത്രം മതിയായിരുന്നു ഇംഗ്ലീഷ് കാണികളെ കൂക്കിവിളിയിൽനിന്ന് കൈയടിയിലെത്തിക്കാൻ.
പരമ്പര 2-2ന് സമനില പാലിച്ച്, നിലവിലെ ചാമ്പ്യന്മാരെന്ന ആനുകൂല്യത്തിൽ ആസ്ട്രേലിയ ആഷസ് നിലനിർത്തിയപ്പോൾ യഥാർഥ വിജയിയും ഹീറോയും സ്റ്റീവ് സ്മിത്താണ്.
പതിവിൽനിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിെൻറ ബാറ്റുകൾ. ഡേവിഡ് വാർണറും മാർകസ് ഹാരിസും ഉൾപ്പെടുന്ന ഒാപണിങ് നിരയും മധ്യനിരയുമെല്ലാം പരാജയപ്പെടുേമ്പാൾ സ്മിത്ത് അടങ്ങാത്ത റൺ വീര്യവുമായി ക്രീസിൽ നങ്കൂരമിട്ടു. അഞ്ചിൽ ഒരു ടെസ്റ്റ് പരിക്കു കാരണം നഷ്ടമാവുകയായിരുന്നു. കളിച്ച ഏഴ് ഇന്നിങ്സിലും ആ ബാറ്റ് ടീമിെൻറ നെട്ടല്ലായി മാറി. ഒരു ഇരട്ട സെഞ്ച്വറിയും മൂന്നു സെഞ്ച്വറിയും ഉൾപ്പെടെ നേടിയത് 774 റൺസ്. ശരാശരി 110.57. ആഷസ് പരമ്പരയിലെ റൺവേട്ടക്കാരിൽ അഞ്ചാമനെന്ന റെക്കോഡ് കുറിച്ചാണ് സ്മിത്ത് ടീമിന് കിരീടം സമ്മാനിച്ചത്. അവസാന ഇന്നിങ്സിൽ 23ന് പുറത്തായതൊഴിച്ചാൽ എല്ലാം അർധസെഞ്ച്വറിക്കു മുകളിലായിരുന്നു പ്രകടനം.
ജൊഫ്ര ആർച്ചറും ജാക് ലീച്ചും നയിക്കുന്ന ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ ഒാസീസ് നിരയിൽ സ്മിത്ത് മാത്രമേ അപരാജിതനായുള്ളൂ. ആ പോരാട്ടവീര്യം ടീമിനും ക്യാപ്റ്റൻ ടിം പെയ്നും സമ്മാനിച്ചത് 16 വർഷത്തിനുശേഷം ആഷസ് നിലനിർത്തുന്നവർ എന്ന ഭാഗ്യവും.
അതേസമയം, ടീമെന്ന നിലയിൽ ആസ്ട്രേലിയക്ക് സന്തോഷം നൽകുന്നതല്ല മത്സരഫലം. മധ്യനിരയിൽ മാർനസ് ലബുഷെയ്ൻ മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത്. ഒാപണർ ഡേവിഡ് വാർണർ 10 ഇന്നിങ്സിൽ ആകെ നേടിയത് 95 റൺസ്. ഒരു അർധസെഞ്ച്വറി (61) മാറ്റിനിർത്തിയാൽ അഞ്ചു വട്ടം ഒറ്റയക്കത്തിൽ പുറത്തായി. മൂന്നു തവണ പൂജ്യനായും മടങ്ങി. ലബുഷെയ്നാവെട്ട നാല് അർധസെഞ്ച്വറിയുമായി അവസരം മുതലാക്കി. എട്ട് ഇന്നിങ്സിൽ അദ്ദേഹം നേടിയത് 392 റൺസ്.
ന്യൂ ബ്രാഡ്മാൻ
സാക്ഷാൽ ഡോൺ ബ്രാഡ്മാെൻറ ലക്ഷണമൊത്തൊരു പിൻഗാമിയെന്ന വിശേഷണവും ഇൗ ആഷസ് സ്മിത്തിന് സമ്മാനിച്ചു. 68 ടെസ്റ്റിൽ 64.56 ശരാശരിയാണ് സ്മിത്തിെൻറ നേട്ടം. ബാറ്റിങ് ശരാശരിയിൽ ബ്രാഡ്മാൻ 99.94 ശരാശരിയുമായി ആർക്കും എത്തിപ്പിടിക്കാനാവാതെ ബഹുദൂരം മുന്നിലാണ്. എന്നാൽ, 52 ടെസ്റ്റിലാണ് ബ്രാഡ്മാെൻറ ഇൗ നേട്ടം. രണ്ടാമതാണെങ്കിലും മത്സരങ്ങളുടെ എണ്ണക്കൂടുതലിൽ സ്മിത്തിെൻറ നേട്ടം ചെറുതാവുന്നില്ല.
10 ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ്
സ്റ്റീവ് സ്മിത്ത് - 239, 76, 102*, 83, 144, 142, 92, 211, 82, 80 = 1251 റൺസ് . (2017-2019) *അവസാന ഇന്നിങ്സിലെ 23 റൺസ് ഉൾപ്പെടാതെ
ഡോൺ ബ്രാഡ്മാൻ -
212, 169, 51, 144*,
18, 102*, 103, 16, 187, 234 = 1236 റൺസ് (1937-1946)
സ്മിത്ത് ആഷസിൽ
ആകെ ടെസ്റ്റ് 4, ഇന്നിങ്സ് - 7, റൺസ് - 774
ശരാശരി - 110.57, ഉയർന്ന സ്കോർ- 211, സെഞ്ച്വറി - 3
അർധസെഞ്ച്വറി - 3
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.