ലണ്ടൻ: ആഷസ് രണ്ടാം ടെസ്റ്റിൽ വീണ്ടും തകർപ്പൻ ഇന്നിങ്സുമായി ഒാസീസിെൻറ രക്ഷകനാ യ സ്റ്റീവ് സ്മിത്ത് കഴുത്തിന് ബാൾ തട്ടി വീണത് പരിഭ്രാന്തി പരത്തി. വ്യക്തിഗത സ്കേ ാർ 80ൽ നിൽക്കെ ജൊഫ്ര ആർച്ചർ എറിഞ്ഞ അതിവേഗ പന്താണ് സ്മിത്തിനെ വീഴ്ത്തിയത്. ഏറെ നേരം മൈതാനത്തു കിടന്ന സ്മിത്തിനെ പുറത്തെത്തിച്ച് വിദഗ്ധ പരിശോധനക്ക് വിധേയമാക്കി.
പരിക്ക് ഗുരുതരമല്ലെന്ന് ഉറപ്പിച്ചശേഷം തിരിച്ചുവന്ന താരം 12 റൺസ് കൂടി ചേർത്ത് 92ൽ ക്രിസ് വോക്സിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് മടങ്ങിയത്. സ്മിത്തിെൻറ മികവിൽ ഇംഗ്ലണ്ടിെൻറ 258നെതിരെ ആസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 250 റൺസ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.