സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമായ അലൻബോർഡർ മെഡൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്. തുടർച്ചയായി രണ്ടു തവണ ഇൗ പുരസ്കാരത്തിനുടമയായ ഡേവിഡ് വാർണറെയും സ്പിൻ ബൗളർ നതാൻ ലിയോണിനെയും പിന്തള്ളിയാണ് സ്മിത്ത് മുൻ നായകെൻറ പേരിലെ അവാർഡിന് അർഹനായത്. 2015ലും സ്മിത്ത് ബോർഡർ മെഡൽ നേടിയിരുന്നു.
കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനം അടിസ്ഥാനമാക്കി വോെട്ടടുപ്പിലൂടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. ആസ്ട്രേലിയൻ ടെസ്റ്റ് െപ്ലയർ, 2017ൽ 24 ടെസ്റ്റിൽ ഏഴ് സെഞ്ച്വറിയോടെ 1754 റൺസ് അടിച്ചെടുത്ത സ്മിത്തിനെ െഎ.സി.സിയുടെയും ക്രിക്കറ്റ് ആസ്ട്രേലിയയുടെയും മികച്ച ടെസ്റ്റ് താരങ്ങൾക്കുള്ള പുരസ്കാരങ്ങൾ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.