ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ഗാംഗുലിയുടെ സഹോദരൻ

കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ മുതിർന്ന സഹോദരൻ സ്നേഹാഷിഷ് ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസ ിയേഷൻ സെക്രട്ടറിയാവും. ബി.സി.സി.ഐ മുൻ പ്രസിഡന്‍റ് ജഗ്മോഹൻ ഡാൽമിയയുടെ മകൻ അവിഷേക് ഡാൽമിയ പുതിയ പ്രസിഡന്‍റാകുമെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സൗരവ് ഗാംഗുലിയായിരുന്നു നേരത്തെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്. നിലവിൽ സെക്രട്ടറിയായ അവിഷേക് പ്രസിഡന്‍റാകുന്ന സാഹചര്യത്തിലാണ് സ്നേഹാഷിഷ് ഗാംഗുലി ഈ സ്ഥാനത്തേക്ക് എത്തുന്നത്.

മുൻകാല ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരമായ സ്നേഹാഷിഷ് ഗാംഗുലി ബംഗാളിനായി 59 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2534 റൺസ് നേടിയിട്ടുമുണ്ട്.

Tags:    
News Summary - Snehasish Ganguly, elder brother of BCCI president Sourav Ganguly, set to become CAB secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.