സഹോദരന് കോവിഡ്; സൗരവ് ഗാംഗുലി ക്വാറന്‍റീനിൽ പ്രവേശിച്ചു

കൊൽക്കത്ത: ഇന്ത്യൻക്രിക്കറ്റ് ടീം മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്‍റമായ സൗരവ് ഗാംഗുലി ക്വാറന്‍റീനിൽ പ്രവേശിച്ചു. മുതിർന്ന സഹോദരനായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബുധനാഴ്ച വൈകീട്ട് സൗരവ് ഗാംഗുലി ക്വാറന്‍റീനിൽ പ്രവേശിച്ചത്. 

സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ഉണ്ടായിരുന്നതാ‍യി പറയുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഫലം ലഭിച്ച ചൊവ്വാഴ്ച തന്നെ ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബംഗാൾ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു സ്നേഹാശിഷ് ഗാംഗുലി. 

സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടു പുറകെ സൗരവ് ഗാംഗുലി ഭാഗമായി ഹോം ക്വാറന്‍റീ പ്രവേശിച്ചതായി ബി.സി.സി.ഐ  അറിയിച്ചു. 
 

Tags:    
News Summary - Sourav Ganguly in home quarantine after elder brother tests Covid-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.