സെഞ്ചൂറിയൻ: അപ്രതീക്ഷിത മാറ്റങ്ങളുമായി ആരാധകരെയും എതിരാളികളെയും ഞെട്ടിച്ച് വിരാട് കോഹ്ലിയുടെ ടീം തെരഞ്ഞെടുപ്പ്. ഇന്ത്യൻ മോഹങ്ങൾ തച്ചുടച്ച് ഹാഷിം ആംലയുടെയും (82), എയ്ഡൻ മർക്രമിെൻറയും (94) അർധ സെഞ്ച്വറികളിലൂടെ ദക്ഷിണാഫ്രിക്കൻ കുതിപ്പ്. മൂന്നിന് 246 എന്ന നിലയിൽനിന്നും ആറിന് 251ലേക്ക് ആതിഥേയർ നിലംപൊത്തിയപ്പോൾ ഞൊടിയിടയിൽ മാറിവീശീയ കാറ്റിൽ കളി പിടിച്ച് ഇന്ത്യ യുടെ തിരിച്ചുവരവ്. സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിക്കുേമ്പാൾ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ഫാഫ് ഡുെപ്ലസിസും (24), കേശവ് മഹാരാജുമാണ് (10) ക്രീസിൽ.
മാറ്റം, വിവാദം
ശിഖർ ധവാന് പകരം ലോകേഷ് രാഹുലും വൃദ്ധിമാൻ സാഹക്കു പകരം പാർഥിവ് പേട്ടലും ഭുവനേശ്വർ കുമാറിന് പകരം ഇഷാന്ത് ശർമയും കോഹ്ലിയുടെ െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ കൂടുതൽ ഞെട്ടിയത് ദക്ഷിണാഫ്രിക്ക തന്നെയാണ്. ഒന്നാം ടെസ്റ്റിൽ നന്നായി പന്തെറിഞ്ഞ ഭുവിയെ ഒഴിവാക്കി ഇഷാന്തിനെ ടീമിലുൾപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളിലും ചൂടേറിയ ചർച്ചയായി.
ബൗളിങ്ങിലെ അകാരണമായ മാറ്റം ഭുവനേശ്വറിെൻറ ആത്മവിശ്വാസം തന്നെ തകർക്കുമെന്ന വീരേന്ദർ സെവാഗിെൻറ പ്രസ്താവന കൂടിയായതോടെ സെഞ്ചൂറിയനിൽ ടോസ് വീഴുംമുേമ്പ വിവാദങ്ങൾ സജീവമായി. അലൻ ഡൊണാൾഡ്, സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവരും കോഹ്ലിക്കെതിരെ രംഗത്തെത്തി. ടോസിലെ ജയം ദക്ഷിണാഫ്രിക്കക്കായിരുന്നു. ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയർ കേപ്ടൗണിലെ പ്രഹരം മനസ്സിൽ കണ്ടാവണം കരുതലോടെയാണ് തുടങ്ങിയത്. ബുംറയും മുഹമ്മദ് ഷമിയും എറിഞ്ഞ ന്യൂബാളുകളെ അവർ മനോഹരമായി പ്രതിരോധിച്ചു.
ഒാപണർമാരായ ഡീൻ എൽഗാറും (31), എയ്ഡൻ മർക്രമും (94) നങ്കൂരമിട്ടതോടെ ആതിഥേയ അടിത്തറ ഭദ്രമായി. പേസർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കൂട്ടുകെട്ട് ഇളക്കാനായില്ല. ഒടുവിൽ സ്പിൻ ബൗളുമായി അശ്വിൻ വേണ്ടിവന്നു. 30ാം ഒാവറിൽ എൽഗാറിനെ മുരളി വിജയുടെ കൈയിെലത്തിച്ചാണ് ഒാപണിങ് കൂട്ടിനെ പിളർത്തിയത്. എന്നാൽ, രണ്ടാം വിക്കറ്റിൽ മർക്രമും ഹാഷിം ആംലയും നിലയുറപ്പിച്ചതോടെ ഇന്ത്യക്ക് വീണ്ടും നെഞ്ചിടിപ്പായി. ഷമി, ബുംറ, ഇഷാന്ത് എന്നീ പേസ് ബൗളിങ്ങിനു മുകളിൽ ആധിപത്യം സ്ഥാപിച്ചപ്പോൾ ആർ. അശ്വിെൻറ കറങ്ങിത്തിരിഞ്ഞ പന്തുകളെ മാത്രമാണ് ഇവർ ഭയപ്പെട്ടത്. ഇതിനിടെ, ഒറ്റയക്കം പിന്നിടുംമുമ്പ് ആംലയുടെ ക്യാച്ച് പാർഥിവ് കൈവിട്ടു. ഇൗ വീഴ്ചക്ക് ഇന്ത്യ വലിയ വിലയും നൽകേണ്ടിവന്നു.
രണ്ടാം വിക്കറ്റിൽ 63 റൺസിെൻറ മിന്നുന്ന കൂട്ടുകെട്ട് പടുത്തുയർത്തിയശേഷം അശ്വിന് തന്നെ വിക്കറ്റ് സമ്മാനിച്ചാണ് മർക്രം മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ എബി. ഡിവില്ലിയേഴ്സിനെ കൂട്ടുപിടിച്ചായി പോരാട്ടം. പക്ഷേ, ഇഷാന്തിെൻറ പന്തിലെ ഒരു അബദ്ധം ഡിവില്ലിയേഴ്സിെൻറ വിക്കറ്റ് നഷ്ടപ്പെടുത്തി. ഒാഫ്സ്റ്റംപിന് പുറത്തായി പറന്ന പന്ത് വിക്കറ്റിലേക്ക് വലിച്ചിടുേമ്പാൾ ഡിവില്ലിയേഴ്സ് 20 റൺസെടുത്തിരുന്നു. ദക്ഷിണാഫ്രിക്ക മൂന്നിന് 199. ആംല അടിച്ചു കളിക്കുേമ്പാൾ നായകൻ ഡുെപ്ലസിസ് മറുതലക്കൽ സ്ട്രൈക്ക് നൽകി. അർധ സെഞ്ച്വറിയും കടന്ന് കുതിച്ച സീനിയർ താരം സെഞ്ചൂറിയനിൽ മറ്റൊരു സെഞ്ച്വറി കൂടി കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചു. ഇതിനിടെയാണ് ഇന്ത്യൻ ഫീൽഡിങ്ങിെൻറ കണിശതയിൽ കുരുങ്ങുന്നത്. ഷോർട്ലെഗിലേക്ക് തട്ടിയിട്ട പന്തിൽ സിംഗിളിനായുള്ള ഒാട്ടം പൂർത്തിയാക്കുംമുേമ്പ ഹാർദിക് പാണ്ഡ്യയുടെ ഉജ്ജ്വല ത്രോ കുറ്റി തെറിപ്പിച്ചു. 153 പന്തിൽ 82 റൺസുമായി ആംല പുറത്ത്. പിന്നാലെ, ക്വിൻറൺ ഡികോക്ക് (0) കോഹ്ലിക്ക് പിടികൊടുത്തും ഫിലാൻഡർ (0) റൺഒൗട്ടായും മടങ്ങി.
അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ഒരു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.