41 റൺസി​െൻറ രണ്ടാം ഇന്നിങ്​സ്​ ലീഡ്​; ആസ്​ട്രേലിയ പൊരുതുന്നു

പോർട്ട്​ എലിസബത്ത്​: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്​റ്റി​ൽ ആസ്​ട്രേലിയക്ക്​ 41 റൺസി​​െൻറ രണ്ടാം ഇന്നിങ്​സ്​ ലീഡ്​. മൂന്നാം ദിനം അവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 180 റൺസ്​ എന്ന നിലയിലാണ്​ ആസ്​ട്രേലിയ. മിച്ചൽ മാർഷും(39) ടിം പെയ്​നുമാണ്​ (5) ക്രീസിൽ.

86ന്​ നാല്​ എന്ന നിലയിൽ ഇന്നിങ്​സ്​ തോൽവിയിലേക്ക്​ നീങ്ങിയ ഒാസീസിനെ ഉസ്​മാൻ ഖവാജയുടെ (75) ചെറുത്തുനിൽപാണ്​ രക്ഷിച്ചത്​. ബാൻക്രോഫ്​റ്റ്​ (24), ഡേവിഡ്​ വാർണർ (13), സ്​റ്റീവ്​ സ്​മിത്ത്​ (11), ഷോൺ മാർഷ് ​(1) എന്നിവരാണ്​ ഒാസീസ്​ നിരയിൽ പിടിച്ചുനിൽക്കാനാവാതെ പുറത്തായത്​.

കാഗിസോ റബാദ രണ്ടാം ഇന്നിങ്​സിൽ മൂന്ന്​ വിക്കറ്റ്​ നേടിയപ്പോൾ, കേശവ്​ മഹാരാജ്​, ലുങ്കി എംഗിഡി എന്നിവർ ഒാരോ വിക്കറ്റ്​വീതം നേടി. ​സ്​കോർ: ആസ്​ട്രേലിയ: 243/10,180/5. ദക്ഷിണാഫ്രിക്ക: 382/10. 
നേരത്തെ, 263ന്​ 7 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ്​ ആരംഭിച്ച ആതിഥേയർ എബി ഡിവില്ലിയേഴ്​സി​​െൻറ (126) സെഞ്ച്വറി മികവിലാണ്​ 382 റൺസെടുത്തത്​.
Tags:    
News Summary - South Africa v Australia- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.