തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേരള ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഈ വര്‍ഷം രഞ്ജിയില്‍ ശ്രീശാന്ത് കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭരവാഹികൾ തന്നെയാണ് വെളിപ്പെടുത്തിയത്.
ശ്രീശാന്തിന്‍റെ സാന്നിധ്യം ടീമിന് നേട്ടമാകും. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്തിന് മുന്നിലുള്ള ഏകവെല്ലുവിളി എന്നും കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി.നായര്‍ പറഞ്ഞു.
ശ്രീശാന്തിന്റെ പ്രായം ഒന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിഗണിക്കുന്നില്ല. ശ്രീശാന്ത് ഒരു ഏക്‌സ്ട്രാ ഓര്‍ഡിനറി ബൗളറാണ്. ഇത് ടീമിന് നേട്ടമാകുമെന്നും ശ്രീജിത് വി. നായർ പറഞ്ഞു.
ഐ.പി.എല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് 2013ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വന്നത്. പിന്നീട് ബി.സി.സി.ഐ ഇത് ഏഴ് വര്‍ഷമായി ചുരുക്കിയിരുന്നു. ഈ സെപ്റ്റംബറില്‍ ശ്രീശാന്തിന്‍റെ വിലക്ക് അവസാനിക്കും. സെപ്തംബറിൽ തന്നെ ടീമിലേക്ക് വിളിക്കാനാണ് കെ.സി.എയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.