ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കക്ക് കൂറ്റൻ വി ജയലക്ഷ്യം. ടോം ലതാമിെൻറയും (176) ഹെൻറി നികോളസിെൻറയും (162 നോട്ടൗട്ട്) സെഞ്ച്വറി മികവിൽ കിവികൾ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 585 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
ഒന്നാം ഇന്നിങ്സിലെ 74 റൺസ് ലീഡ് ഉൾപ്പെടെ 659 റൺസിെൻറ മുൻതൂക്കം. കൂറ്റൻ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തുടക്കംതന്നെ പാളി. ഒാപണർമാരായ ധനുഷ്ക ഗുണതിലകയും (4) ദിമുത് കരുണരത്നയും (0) രണ്ട് ഒാവറിനുള്ളിൽ പുറത്തായി.
മൂന്നാം ദിനം കളി അവസാനിപ്പിക്കുേമ്പാൾ രണ്ടിന് 24 റൺസ് എന്ന നിലയിലാണ് സന്ദർശകർ. രണ്ടുദിനം ബാക്കിയുണ്ടെങ്കിലും വിജയലക്ഷ്യം ഏറെ ദൂരെയാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു. സ്കോർ: ന്യൂസിലൻഡ്: 178, 585/4 ഡിക്ല. ശ്രീലങ്ക: 104, 24/2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.