ഒാസീസിന്​ 298 റൺസ്​ ലീഡ്​

പൂണെ: ഇന്ത്യ–ആസ്​​​ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒാസീസി​ന്​ 298 റൺസ്​ ലീഡ്​. രണ്ടാംദിനം സ്​റ്റം​െമ്പടുക്കു​േമ്പാൾ രണ്ടാം ഇന്നിങ്‌സില്‍ കങ്കാരുപ്പട നാല് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടിയിട്ടുണ്ട്​. 59 റണ്‍സോടെ നായകന്‍ സ്മിത്തും 21 റണ്‍സോടെ മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍. 68 റൺസ്​ വഴങ്ങി മൂന്ന്​ പേരെ വീഴ്​ത്തിയ അശ്വിനാണ്​ സന്ദർശക നിരയെ കുറച്ചെങ്കിലും പേടിപ്പിച്ച്​ നിർത്തിയത്​.

ഒന്നാമിന്നിങ്ങ്സിൽ ഇന്ത്യ 105 റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ കീഫ്​ ഒരുക്കിയ സ്​പിൻ കെണിയിൽ നീലപ്പട നിരനിരയായി വീണപ്പോൾ 64 റൺസെടുത്ത കെ.എൽ രാഹുലാണ് ഇന്ത്യയെ വൻ മാനക്കേടിൽ നിന്നും രക്ഷിച്ചത്.

മൂന്ന് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്ന ഇന്ത്യക്ക് 94 ൽ നിൽക്കെ നാലാം വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നെ ഒരു റൺസെടുക്കുന്നതിനിടെ നഷ്ടമായത് നാല് വിക്കറ്റുകളാണ്. യഥാക്രമം 10, 13 റൺസെടുത്ത മുരളി വിജയ്, രഹാനെ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ. നാലു പേർ തുടർച്ചയായി പുറത്തായത് പുണെ സ്‌റ്റേഡിയത്തിലെ കാണികളെ ശരിക്കും ഞെട്ടിച്ചു. ഒന്നാമിന്നിങ്ങ്സ് കളിക്കാനിറങ്ങിയ ആസ്ട്രേലിയ രാവിലെ 260 ന് പുറത്തായിരുന്നു.

 

Tags:    
News Summary - Steve O'Keefe ran through the heart of India's batting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.