സിഡ്നി: ടീമംഗങ്ങളുടെ തെറ്റിനുനേരെ കണ്ണടച്ചതാണ് താൻ ചെയ്ത തെറ്റെന്ന് പന്തുചുര ണ്ടൽ സംഭവത്തെക്കുറിച്ച് മുൻ ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. ‘‘പന്തിെൻറ ഒ രുഭാഗം ചുരണ്ടാൻ ടീമിലെ ചിലർ പദ്ധതിയിടുന്നത് ഡ്രസിങ് റൂമിൽനിന്ന് അറിഞ്ഞിരുന്നു. എന്നാൽ, ഞാൻ അതിനോട് ഒന്നും പ്രതികരിച്ചില്ല. എനിക്കൊന്നും അറിയേണ്ട എന്നാണ് അന്ന് ഞാൻ പറഞ്ഞത്’’ -സംഭവത്തെ തുടർന്ന് ഒരു വർഷം വിലക്ക് നേരിടുന്ന സ്മിത്ത് പറഞ്ഞു.
‘‘ഡ്രസിങ് റൂമിൽ സംസാരം നടക്കുേമ്പാൾ അതുവഴി പോയ എനിക്ക്, തടയാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, ഞാനത് ചെയ്തില്ല. നായകനെന്ന നിലയിൽ എെൻറ ഭാഗത്ത് സംഭവിച്ച വീഴ്ചയാണത്. അതിനെക്കുറിച്ച് ഒന്നും അറിയേണ്ടെന്ന് പറയുന്നതിന് പകരം തടയാനുള്ള അവസരമുണ്ടായിരുന്നു.’’ -സ്മിത്ത് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റിനിടെയാണ് ആസ്ട്രേലിയൻ താരങ്ങൾ പന്ത് ചുരണ്ടിയത്.
ടെലിവിഷൻ കാമറ ഒപ്പിയെടുത്ത ദൃശ്യം ആസ്ട്രേലിയൻ ക്രിക്കറ്റിന് നാണക്കേടായി. ഇതേതുടർന്ന് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവർക്കെതിരെ വിലക്കും പ്രഖ്യാപിച്ചു. സ്മിത്തിനും വാർണർക്കും ഒരു വർഷവും ബാൻേക്രാഫ്റ്റിന് ഒമ്പതുമാസവുമാണ് വിലക്ക്. അതിനു ശേഷം ഇതാദ്യമായാണ് സ്മിത്ത് മാധ്യമങ്ങളെ കാണുന്നത്. അടുത്തവർഷം നടക്കാനിരിക്കുന്ന ലോകകപ്പിനു മുമ്പായി നഷ്ടപ്പെട്ട താളം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും െഎ.പി.എൽ സീസൺ സുവർണാവസരമായിരിക്കുമെന്നും രാജസ്ഥാൻ റോയൽസിനു കളിക്കുന്ന താരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.