എഡ്ജ്ബാസ്റ്റൺ: വേഗത്തിൽ 24 ടെസ്റ്റ് സെഞ്ച്വറികൾ കുറിച്ച രണ്ടാമത്തെ ബാറ്റ്സ്മാനായി ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. 118 ഇന്നിങ്സുകളിൽ നിന്ന് സ്മിത്ത് 24 ടെസ്റ്റ് സെഞ്ച്വറികൾ കണ്ടെത്തി. 123 മൽസരങ്ങളിൽ നിന്ന് 24 സെഞ്ച്വറിയടിച്ച വിരാട് കോഹ്ലിയുടെയും 125 മൽസരങ്ങളിൽ നിന്ന് റെക്കോർഡ് സ്വന്തമാക്കിയ സചിൻ തെൻഡുൽക്കറേയുമാണ് സ്മിത്ത് മറികടന്നത്. 66 മൽസരങ്ങളിൽ നിന്ന് 24 സെഞ്ച്വറി കുറിച്ച ഡോൺ ബ്രാഡ്മാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മൽസരത്തിലായിരുന്നു സ്മിത്തിൻെറ നേട്ടം. 122/8 എന്ന നിലയിൽ തകർന്ന ആസ്ട്രേലിയയെ സ്മിത്തിൻെറ 144 റൺസാണ് കരകയറ്റിയത്. സ്മിത്തിൻെറ സെഞ്ച്വറിയുടെ കരുത്തിൽ ആസ്ട്രേലിയ 284 റൺസ് പിന്നിട്ടു.
ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ചീട്ടുകൊട്ടാരം പോലെ ഓസീസ് മുൻനിര തകരുന്നതായിരുന്നു കാഴ്ച. 35 റൺസെടുക്കുേമ്പാഴേക്കും ഡേവിഡ് വാർണർ(2) കാമറോൺ ബാൻക്രോഫ്റ്റ്(8), ഉസ്മാൻ ഖ്വാജ(13) എന്നിവർ കൂടാരം കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.