ലണ്ടൻ: ലോഡ്സിൽ ആഷസ് രണ്ടാം ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ ഇംഗ്ലീഷ് പേസർ ജൊഫ്ര ആർ ച്ചറുടെ ബൗൺസർ കഴുത്തിനുകൊണ്ട് പരിക്കേറ്റ സ്റ്റീവൻ സ്മിത്തിെന ആസ്ട്രേലിയ പ ിൻവലിച്ചു. കഴിഞ്ഞ ദിവസം പരിക്കേറ്റുവീണ ശേഷവും ബാറ്റുചെയ്തിരുന്നുവെങ്കിലും വീണ് ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് നടപടി. തലക്കു ക്ഷതമേറ്റാൽ പകരക്കാരനെ ഇറ ക്കാമെന്ന പുതിയ െഎ.സി.സി നിയമപ്രകാരം ഒാൾറൗണ്ടർ മാർനസ് ലബൂഷെയ്ൻ രണ്ടാം ഇന്നിങ്സിൽ ഇറങ്ങി.
ആർച്ചറുടെ 148 കിലോമീറ്റർ വേഗമുള്ള പന്ത് കഴുത്തിനേറ്റ് ഏറെ നേരം സ്മിത്ത് നിലത്തുകിടന്നത് ക്രിക്കറ്റ് ലോകത്തെ ഉദ്വേഗത്തിെൻറ മുൾമുനയിൽ നിർത്തിയിരുന്നു. അൽപം കഴിഞ്ഞ് വീണ്ടും കളിതുടർന്ന സ്മിത്ത് 12 റൺസ് കൂടി ചേർത്താണ് വോക്സിന് വിക്കറ്റ് സമ്മാനിച്ച് പവിലിയനിൽ തിരിച്ചെത്തിയത്. രാത്രി പക്ഷേ, ഉറങ്ങിയെഴുന്നേറ്റശേഷം വേദനയും അസ്വസ്ഥതയുമുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് പിൻവലിക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ടു തവണയാണ് സ്മിത്തിനെ ഇംഗ്ലീഷ് ബൗളർ ആർച്ചർ ‘ഉന്നംവെച്ചത്’. ആദ്യം കൈമുട്ടിന് പന്തുകൊണ്ട് അൽപനേരം കളി മുടങ്ങിയിരുന്നു. താൽക്കാലിക വേദന മാറി വീണ്ടും ബാറ്റിങ് തുടർന്നതിനിടെയായിരുന്നു മാരക ബൗൺസർ പ്രയോഗം. പരിക്കേറ്റുവീണിട്ടും ആശ്വസിപ്പിക്കാനെത്താതെ തിരിച്ചുനടന്ന ആർച്ചറുടെ നടപടിക്കെതിരെ മുൻനിര ക്രിക്കറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്.
പകരക്കാരെ ഇറക്കാൻ അനുവദിക്കുന്ന നിയമം ആഗസ്റ്റ് ഒന്നിനാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നടപ്പാക്കിയത്. ആദ്യ ടെസ്റ്റിെൻറ രണ്ട് ഇന്നിങ്സിലും തകർപ്പൻ സെഞ്ച്വറി കുറിച്ച സ്മിത്ത് രണ്ടാം ടെസ്റ്റിലും ഒാസീസിെൻറ രക്ഷകനായിരുന്നു. ഹെഡിങ്ലിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലും സ്മിത്ത് ഇറങ്ങാൻ സാധ്യതയില്ലെന്നായതോടെ സന്ദർശകർക്കുമേൽ സമ്മർദമേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.