മെൽബൺ: ആസ്ത്രേലിയൻ മണ്ണിൽ രണ്ട് പരമ്പരകൾ വിജയിച്ച് ചരിത്രം രചിച്ച ഇന്ത്യന്‍ ടീമിന് ഒരു ട്രോഫി മാത്രം. കളി യിലെ താരമായ ചാഹലിനും പരമ്പരയിലെ താരമായ ധോണിക്കും 500 ഡോളറിെൻറ(ഏകദേശം 35000 രൂപ) ചെക്കുകള്‍. ക്രിക്കറ്റിലെ അതികായര ായ കങ്കാരുക്കളുടെ നാട്ടുകാർ നൽകിയ സമ്മാനവും സമ്മാനത്തുകയാണിത്. അവസാന ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കി, ആഘോഷത്തിന് ശേഷം പുരസ്കാര സ്വീകരണത്തിന് എത്തിയപ്പോഴാണ് ആസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡിെൻറ മര്യാദ ഇന്ത്യൻ നിര അനുഭവിച്ചത്.
35,000 രൂപ ലഭിച്ച ചാഹലും ധോണിയും അപ്പോൾ തന്നെ പണം സംഭാവന ചെയ്തത് ശ്രദ്ധേയമായി. തുച്ഛമായ സമ്മാനത്തുക നൽകിയ ഉടനെ മുൻ ഇന്ത്യൻ താരവും സോണി സിക്സ് കമേൻററ്ററുമായ സുനിൽ ഗവാസ്കർ ശക്മായ എതിർപ്പുമായി രംഗത്തെത്തി. കമൻററിക്കിടെ തന്നെയാണ് ഗവാസ്കർ ആസ്ത്രേലിയക്കാർക്കെതിരെ സംസാരിച്ചത്.
എന്തിനാണ് 500 ഡോളര്‍, ടീമിനാണെങ്കില്‍ പണവും നല്‍കിയിട്ടില്ല. മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വിറ്റതിലൂടെ മാത്രം നടത്തിപ്പുകാര്‍ക്ക് കോടികൾ ലഭിച്ചിട്ടുണ്ട്. അവര്‍ക്കെന്തുകൊണ്ട് മാന്യമായ സമ്മാനതുക നൽകിക്കൂടാ? സ്‌പോണ്‍സര്‍മാരില്‍ നിന്നും കളിക്ക് പണം കിട്ടുന്നുണ്ടെങ്കില്‍ അതിന് കാരണം കളിക്കാരാണെന്ന് മറക്കരുത്' -ഗവാസ്‌കര്‍ ആഞ്ഞടിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. അതിൽ ഇന്ത്യയുടെ കളിക്കാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളതും. ടൂർണമെൻറിലെ വരുമാനത്തിൽ നിന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കളിക്കാർക്കും ടീമിനും മാന്യമായ സമ്മാനത്തുക നൽകാറുണ്ട്. എന്തായാലും ക്രിക്കറ്റ് ആസ്ത്രേലിയയുമായി ബന്ധപ്പെട്ടുയർന്ന പുതിയ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചക്ക് വഴിവെക്കും.
Cricket Australia is So Poor Like PCB ? Legend Sunil Gavaskar Slammed Australian Cricket as They Handover $ 500 Cheque to Mahendra Singh Dhoni Judged as " man Of the Series & Yajuvendra Chahal " Man Of the Match".He Said by giving them So Miser Amount in IndiaRs 35 Thousend only. pic.twitter.com/orhXPUtje6
— k kumar rao (@kkrao3107K) January 18, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.